ഹോട്ടൽ പെൻസിൽവാനിയ

From Wikipedia, the free encyclopedia

ഹോട്ടൽ പെൻസിൽവാനിയmap
Remove ads

40°44′59″N 73°59′26″W

വസ്തുതകൾ Hotel facts and statistics, Address ...

ന്യൂ യോർക്ക്‌ നഗരത്തിൽ മാൻഹാട്ടൻ 401 സെവൻത്ത് അവന്യൂ (15 പെൻ പ്ലാസ) പെൻസിൽവാനിയ സ്റ്റേഷനും മാഡിസൺ സ്ക്വയർ ഗാർഡനും സമീപമാണ് ഹോട്ടൽ പെൻസിൽവാനിയ സ്ഥിതിചെയ്യുന്നത്.[1]

Remove ads

ചരിത്രം

പെൻസിൽവാനിയ റെയിൽറോഡ്‌ എന്ന കമ്പനിയാണ് ഹോട്ടൽ പെൻസിൽവാനിയ നിർമിച്ചത്, എൽസ്വർത്ത് സ്റ്റാറ്റ്ലറാണ് ഹോട്ടൽ നടത്തിയിരുന്നത്. പെൻസിൽവാനിയ സ്റ്റേഷൻ രൂപകൽപന ചെയ്ത മക്ക്കിം, മീഡ് & വൈറ്റ് എന്ന സ്ഥാപനത്തിലെ വില്ല്യം റിച്ചാർഡ്‌സനാണു ഹോട്ടൽ പെൻസിൽവാനിയ രൂപകൽപന ചെയ്തത്.[2][3] 1919 ജനുവരി 25-നു ഹോട്ടൽ തുറന്നു.[4]

ഹോട്ടലിൻറെ നിർമ്മാണം മുതൽ ഹോട്ടൽ പെൻസിൽവാനിയ നടത്തിയിരുന്നു സ്റ്റാറ്റ്ലർ ഹോട്ടൽസ്‌ 1948-ൽ ഹോട്ടൽ സ്വന്തമാക്കി, ഹോട്ടൽ സ്റ്റാറ്റ്ലർ എന്ന് പുനർനാമം ചെയ്തു. [5] 1954-ൽ 17 സ്റ്റാറ്റ്ലർ ഹോട്ടലുകൾ കോൺറാഡ് ഹിൽടനു വിറ്റു, അങ്ങനെ ഹോട്ടലിൻറെ പേര് സ്റ്റാറ്റ്ലർ ഹിൽടൺ എന്നായി. ഹിൽടൺ ഈ ഹോട്ടൽ വിൽക്കുന്ന 1980-കൾ വരെ ഹോട്ടൽ ഈ പേരിൽ അറിയപ്പെട്ടു. ഡൻഫി ഹോട്ടൽസ്‌ ഹോട്ടൽ നടത്തിയ ചെറിയ കാലയളവിൽ ന്യൂ യോർക്ക്‌ സ്റ്റാറ്റ്ലർ എന്ന പേരിൽ ഹോട്ടൽ അറിയപ്പെട്ടു. 1984-ൽ ബ്രിട്ടീഷ്‌ എയർവേസ്, ലുഫ്താൻസ, സ്വിസ്സ് എയർ എന്നിവരുടെ സംയുക്ത സംരംഭമായ പെന്റ ഹോട്ടൽ ചെയിൻ ഹോട്ടൽ സ്വന്തമാക്കി, ന്യൂ യോർക്ക്‌ പെന്റ എന്ന പേര് നൽകി. 1992-ൽ പെന്റ ബിസിനസ്‌ നിർത്തി, ഹോട്ടൽ യഥാർത്ഥ പേരായ ഹോട്ടൽ പെൻസിൽവാനിയ എന്ന് തന്നെയാക്കി മാറ്റി.

1997-ൽ വോർനാഡോ റിയൽറ്റി ട്രസ്റ്റ് ഹോട്ടൽ വാങ്ങിയപ്പോൾ ഹോട്ടൽ പെൻസിൽവാനിയ പൊളിച്ചു മാറ്റാനുള്ള ആദ്യ ഭീഷണി ഉയർന്നത്.[6] ഹോട്ടൽ പെൻസിൽവാനിയ പൊളിച്ചു പുതിയ ഓഫിസ്‌ കെട്ടിടം പണിയുമെന്ന് 2007-ൽ വോർനാഡോ പ്രഖ്യാപിച്ചു. [7] 2011-ഓടെ 2,500,000 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫിസ്‌ കെട്ടിടം പണിയാനാണ് വോർനാഡോ റിയൽറ്റി ട്രസ്റ്റ്‌ പദ്ധതിയിട്ടത്.[8] [9]

2006-ൽ സേവ് ഹോട്ടൽ പെൻസിൽവാനിയ (ഇപ്പോൾ അറിയപ്പെടുന്നത് ഹോട്ടൽ പെൻസിൽവാനിയ പ്രിസർവേഷൻ സൊസൈറ്റി) എന്ന സംഘടന രൂപീകരിക്കപ്പെട്ടു.

ഹോട്ടൽ പൊളിച്ചു മാറ്റാനുള്ള തീരുമാനം പിന്നീട് പുനപരിശോധിക്കപ്പെട്ടു.

Remove ads

പ്രധാനപ്പെട്ട പരിപാടികൾ

പ്രശസ്ത എഴുത്തുകാരനായ വില്ല്യം ഫോക്നർ 1925 ഡിസംബറിൽ ഹോട്ടൽ പെൻസിൽവാനിയയിൽ താമസിച്ചുക്കൊണ്ട് തൻറെ അനവധി നോവലുകളിൽ ഒരു നോവൽ എഴുതി. പിന്നീട് അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചു.[10] 1935 നവംബർ 17-നു ഹോട്ടൽ പെൻസിൽവാനിയയിൽവെച്ച് ഹെർബെർട്ട് ഹൂവർ ഓഹിയോ സൊസൈറ്റി ഓഫ് ന്യൂ യോർക്കിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads