Map Graph

എയ്യാൽ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിൽപ്പെട്ട പുരാവസ്തുപരമായി പ്രാധാന്യമാർജിച്ചിട്ടുള്ള ഒരു ഗ്രാമമാണ് എയ്യാൽ . ഇയ്യാൽ എന്ന പേരിലും ഈ ഗ്രാമം അറിയപ്പെടുന്നു. 1946-ൽ ഇവിടെ നിന്നു കുറേ റോമൻ നാണയങ്ങളും മുദ്രിത നാണയങ്ങളും കണ്ടുകിട്ടി. മുസിരീസ്സിൽ (കൊടുങ്ങല്ലൂർ) നിന്ന് തിണ്ടിസ്സി (കടലുണ്ടി) ലേക്കുള്ള രാജപാത എയ്യാലിലൂടെ കടന്നു പോയിരുന്നു. മുസിരിസ് തുറമുഖത്തേക്ക് അയക്കാനുള്ള കുരുമുളക്, ഏലം, ചന്ദനം മുതലായവ ഇവിടെ ശേഖരിക്കപ്പെട്ടിരുന്നതായി കാണുന്നു.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg