കാളികാവ്
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമംമലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കാളികാവ്. പശ്ചിമഘട്ട താഴ് വാരത്ത് ചരിത്ര സ്മൃതികളുടെ നിറവിൽ കാളികാവിൽ പ്രകൃതിരമണീയതയുടെ ലാസ്യഭംഗി നിറഞ്ഞോടുന്ന മണ്ണിൽ ജൻമിത്ത-നാടുവാഴിത്ത സമ്പ്രദായത്തിൻറ ശേഷിപ്പുകൾ ഉറങ്ങി കിടക്കുന്നു. സമരപോരാട്ടങ്ങളും കാർഷിക വിപ്ലവത്തിൻറ വിത്ത് വിതച്ച തിരുവിതാംകൂർ കുടിയേറ്റവുമെല്ലാം പോയകാലത്തിൻറ അടയാളങ്ങൾ രേഖപ്പെടുത്തി ചരിത്രരേഖയിൽ നിറഞ്ഞ് നിൽക്കുന്നു. സഹ്യൻറെ മാറിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും ചേർന്ന കാളികാവ് പുഴ, ഈ മണ്ണിനെ ഫലപുഷ്ഠിയാക്കി. നെല്ലും കവുങ്ങും, തെങ്ങും, വാഴയും, ഇവിടെ യഥേഷ്ടം കൃഷി ചെയ്യുന്നു.
Read article
