കുപ്പെർട്ടിനൊ
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാന്താ ക്ലാരാ കൌണ്ടിയിലുൾപ്പെട്ട ഒരു പട്ടണമാണ് കുപ്പെർട്ടിനൊ. ഇത് സാന്താ ക്ലാരാ താഴ്വരയിൽ സാൻ ജോസ് പട്ടണത്തിന് നേരേ പടിഞ്ഞാറായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ പട്ടണത്തിൻറെ ഭാഗങ്ങൾ സാന്താ ക്രൂസ് മലനിരകളുടെ താഴ്വരയിലെ കുന്നുകൾ വരെ എത്തിനിൽക്കുന്നു. ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 58,302 ആയിരുന്നു. ചെറുടൌണുകളിൽ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരുള്ള പട്ടണമായി ഫോർബ്സ് മാഗസിൻ ഈ പട്ടണത്തെ വിലയിരുത്തുന്നു. ആപ്പിൾ കമ്പനിയുടെ മുഖ്യകാര്യാലയം ഈ പട്ടണത്തിലാണ് പ്രവർത്തിക്കുന്നത്.
Read article