Map Graph

ചുനങ്ങാട്

ഇന്ത്യയിലെ വില്ലേജുകൾ

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിനു സമീപത്തുള്ള ഒരു ഗ്രാമമാണ് ചുനങ്ങാട്. ജനസംഖ്യയിൽ ഭൂരിഭാഗവും ഹൈന്ദവരും മുസ്ലീങ്ങളും ഉൾപ്പെടുന്ന ഇവിടെ വളരെ കുറച്ച് ക്രിസ്ത്യൻ കുടുംബങ്ങളുമുണ്ട്. ജന്മികളായിരുന്ന വെങ്ങാലിൽ കുടുംബം സ്ഥലത്തെ പ്രധാന മേനോൻ കുടുംബമാണ്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന ശ്രീമതി ചുണങ്ങാട് കുഞ്ഞിക്കാവമ്മ ചുനങ്ങാട് ഗ്രാമത്തിലാണ് ആണ് ജനിച്ചത്. ശിവക്ഷേത്രം, കോട്ടേക്കാവ് ഭഗവതി ക്ഷേത്രം എന്നിവ ചുനങ്ങാട്ടെ പ്രധാന ക്ഷേത്രങ്ങളാണ്.

Read article