Map Graph

ഡ്രൗണിംഗ് ഗേൾ

റോയി ലിക്റ്റൻസ്റ്റൈൻ വരച്ച എണ്ണഛായാചിത്രം

ഡ്രൗണിംഗ് ഗേൾ 1963-ൽ റോയി ലിക്റ്റൻസ്റ്റൈൻ സിന്തറ്റിക് പോളിമർ പെയിന്റ് ഉപയോഗിച്ച് കാൻവാസിൽ പകർത്തിയ ഒരു എണ്ണച്ചായാചിത്രമാണ്.. ലിച്ചൻ‌സ്റ്റൈന്റെ ഏറ്റവും പ്രധാനപ്പെട്ട രചനകളിലൊന്നാണ് ഈ പെയിന്റിംഗ്. ഒരുപക്ഷേ 1963 ലെ ഡിപ്റ്റിച് വാം! എന്ന അദ്ദേഹത്തിന്റെ പ്രശംസ നേടിയ ചിത്രവുമായി സാമ്യമുള്ളതായിരിക്കാം. പോപ്പ് ആർട്ട് പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രതിനിധാനമായ ചിത്രങ്ങളിലൊന്നായ ഡ്രോണിംഗ് ഗേൾ 1971-ൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് ഏറ്റെടുത്തു. പെയിന്റിംഗിനെ "മെലോഡ്രാമയുടെ മാസ്റ്റർപീസ്" എന്ന് വിശേഷിപ്പിച്ചിരിക്കുന്നു, 1960-കളുടെ മധ്യത്തോടെ അദ്ദേഹം തിരികെക്കൊണ്ടുവന്ന പ്രമേയങ്ങളിലൊന്നായ ദുരന്ത സാഹചര്യങ്ങളിലുള്ള സ്ത്രീകളുടെ ചിത്രീകരണത്തിലെ ആദ്യകാല ചിത്രങ്ങളിലൊന്നായിരുന്നു ഇത്.

Read article
പ്രമാണം:Roy_Lichtenstein_Drowning_Girl.jpgപ്രമാണം:Roy_Lichtenstein.jpg