Map Graph

തൃപ്പരപ്പ്

ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് തൃപ്പരപ്പ്. ഒരു പ്രധാന വിനോദസഞ്ചാര സ്ഥലമായ തൃപ്പരപ്പ്, തൃപ്പരപ്പ് വെള്ളച്ചാട്ടം വഴി പ്രസിദ്ധമാണ്. പ്രസിദ്ധമായ താമ്രഭരണി നദിയിലാണ് തൃപ്പരപ്പ് വെള്ളച്ചാട്ടം. തിരുവനന്തപുരത്തു നിന്നു 55 കി.മീ നാഗർകോവിൽ വഴിയും, കുലശേഖരത്തുനിന്നും 5 കി.മീ. അകലെ ദൂരം സഞ്ചരിച്ചാൽ തൃപ്പരപ്പ് എത്താം. കേരള തമിഴ്നാട് അതിർത്തി പഞ്ചായത്തായ വെള്ളറടയിൽ നിന്നും 8 കി.മി മാത്രം അകലയാണ്. വെള്ളചാട്ടത്തിനോടു ചേർന്ന് 12 ശിവാലയങ്ങളിൽ ഒന്നും ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ചു എന്നും കരുതുന്ന സാമാന്യം വലിയൊരു മഹാദേവർ ക്ഷേത്രം കാണപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ പിന്നിലൂടെ വടക്കു ഭാഗത്തായി ഒഴുകുന്ന കോതയാർ അൽപം താഴെ ചെന്ന് 50 അടി താഴ്ചയിലേക്ക് പതിക്കുന്നതാണ് തൃപ്പരപ്പ് വെള്ളച്ചാട്ടം.

Read article