Map Graph

വെള്ളറട

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

വെള്ളറട തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ളോക്കു പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മലയോരത്തിലെ ഒരു ചെറിയ പട്ടണം ആണ് വെള്ളറട.. തെക്കൻ കേരളത്തിൽ അറിയപെടുന്ന കാളിമല തെക്കൻ കുരിശുമല എന്നീ തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതി ചെയുന്നത് വെള്ളറടയുടെ അതിർത്തിയിലാണ്. താഴ്വരകളും പാടശേഖരങ്ങളും റബ്ബർ മരങ്ങളും പാറകൾ കൊണ്ട് ചുറ്റപ്പെട്ട കുന്നിൻ പ്രദേശങ്ങളും, ഒട്ടനവധി നീരുറവകളും തോടുകളും കൊണ്ടു സമൃദ്ധമായ ഈ നാടിനെ വെള്ളത്തിൻറെ ഉറവിടം എന്ന അർത്ഥത്തിലാകും വെള്ളറട എന്ന പേര് ലഭിച്ചത് എന്ന് പറയപെടുന്നുണ്ട്.എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണം ഭയന്ന് തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ വെള്ളറടയിലെ വരമ്പതിമലയിൽ ഒളിച്ചു താമസിച്ചിരുന്നതായും പറയപെടുന്നുണ്ട്. പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ്‌ ഇവിടുള്ള ജനങ്ങൾ ജീവിക്കുന്നത്,നെല്ല്, വാഴ,കപ്പ,ഇഞ്ചി,എന്നിവയാണ് ഒരു കാലത്ത് ഇവിടുത്തുകാരുടെ പ്രാധാന കൃഷികൾ. എന്നാൽ ഇന്ന് അത് 60 ശതമാനും റബ്ബർ കൃഷിക്ക് വഴി മാറി കൊടുത്തു.

Read article