പാറശ്ശാല
തിരുവനന്തപുരത്തെ പട്ടണംകേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഉള്ള ഒരു ടൗണാണ് പാറശ്ശാല. കേരളത്തിന്റേയും തമിഴ് നാടിന്റേയും അതിർത്തിയിൽ ആണ് ഈ ടൗൺ ഉള്ളത്. തന്മൂലം ഇവിടെ താമസിക്കുന്ന ജനങ്ങൾ മലയാളവും തമിഴും ഒരുപോലെ സംസാരിക്കുന്നു. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമപഞ്ചായത്താണ് പാറശ്ശാല ഗ്രാമപഞ്ചായത്ത്. കേരളത്തിലെ തെക്കേയറ്റത്തുള്ള ബസ് ഡിപ്പോ(കുറുങ്കുട്ടി), റെയിൽവേ സ്റ്റേഷൻ (ഇഞ്ചിവിള) പാറശ്ശാല ഗ്രാമപഞ്ചായത്തിന്റെ പരിധിക്കുള്ളിലാണ്. ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നീ ബാങ്കുകളുടെ സേവനവും എൻ എസ് സി രജിസ്‌ട്രെഡ് ഓഹരി ഇടപാട് സ്ഥാപന മായ capstocks ന്റെ സേവനവും ഇവിടെ ലഭ്യമാണ്. ഇവിടുത്തെ മഹാദേവക്ഷേത്രം പ്രശസ്തമാണ്. ഇവിടെ തവളയില്ലാക്കുളം എന്നറിയപ്പെടുന്ന ഒരു കുളം ഉണ്ട്. പേരു പോലെ തന്നെ അത് തവളകൾ ഇല്ലാത്ത കുളമാണ്. ഇതിനരികിൽ ഒരു ശ്രീകൃഷ്ണസ്വാമിക്ഷേത്രവും സ്ഥിതിചെയ്യുന്നു. സംസ്ഥാനത്തെ ആദ്യ തരിശ് രഹിത മണ്ഡലം കൂടിയാണ് പാറശ്ശാല.


