Map Graph

ഫെയർഫാക്സ്

ഫെയർഫാക്സ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ മാരിൻ കൗണ്ടിയിലുൾപ്പെട്ട ഒരു സംയോജിത നഗരമാണ്. സാൻ റഫായെൽ നഗരത്തിന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറൻ ദിശയിൽ ഏകദേശം 3.25 മൈൽ ദൂരെ സമുദ്രനിരപ്പിൽനിന്ന് 115 അടി ഉയരത്തിലാണ് ഫെയർഫാക്സ് നഗരം സ്ഥിതി ചെയ്യുന്നത്. 2010 ലെ സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 7,441 ആയിരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ഗ്രീൻ പാർട്ടിക്ക് നഗര കൌൺസിലിൽ ഭൂരിപക്ഷം നിലനിർത്തുന്ന ഒരേയൊരു നഗരമാണ് ഫെയർഫാക്സ്.

Read article
പ്രമാണം:DowntownFairfaxCAShot1.jpgപ്രമാണം:Marin_County_California_Incorporated_and_Unincorporated_areas_Fairfax_Highlighted_0623168.svgപ്രമാണം:USA_California_location_map.svgപ്രമാണം:Usa_edcp_location_map.svg