ഫെയർഫാക്സ്
From Wikipedia, the free encyclopedia
Remove ads
ഫെയർഫാക്സ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ മാരിൻ കൗണ്ടിയിലുൾപ്പെട്ട ഒരു സംയോജിത നഗരമാണ്. സാൻ റഫായെൽ നഗരത്തിന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറൻ ദിശയിൽ ഏകദേശം 3.25 മൈൽ (5.2 കിലോമീറ്റർ) ദൂരെ സമുദ്രനിരപ്പിൽനിന്ന് 115 അടി (35 മീറ്റർ) ഉയരത്തിലാണ് ഫെയർഫാക്സ് നഗരം സ്ഥിതി ചെയ്യുന്നത്. 2010 ലെ സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 7,441 ആയിരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ഗ്രീൻ പാർട്ടിക്ക് നഗര കൌൺസിലിൽ ഭൂരിപക്ഷം നിലനിർത്തുന്ന ഒരേയൊരു നഗരമാണ് ഫെയർഫാക്സ്.
Remove ads
ഭൂമിശാസ്ത്രം
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഫെയർഫാക്സ് നഗരത്തിൻറെ ആകെ വിസ്തീർണ്ണം 2.2 ചതുരശ്ര മൈൽ (5.7 ചതരുശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനും കരഭൂമിയാണ്. ഫെയർ ഫാക്സിലെ ഭൂരിഭാഗം പ്രദേശങ്ങളും മലകളും താഴ്വരകളും അടങ്ങിയതാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads