ബർക്കിലി
ബർക്കിലി അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് വടക്കൻ അൽമേഡ കൗണ്ടിയിൽ, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽമേഖലയുടെ കിഴക്കൻ തീരത്തുള്ള ഒരു നഗരമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആംഗ്ലോ-ഐറിഷ് ബിഷപ്പും തത്ത്വചിന്തകനുമായിരുന്ന ജോർജ്ജ് ബെർക്ക്ലിയുടെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്. ഈ നഗരത്തിന് തെക്ക് ഓക്ൿലാൻറ്, എമെരിവില്ലെ നഗരങ്ങളും വടക്കു ഭാഗത്ത് അൽബാനി, എകീകരിക്കപ്പെടാത്ത സമൂഹമായ കെൻസിങ്ടൺ എന്നിവയുടമാണ് അതിരുകൾ. ഈ നഗരത്തിൻറെ കിഴക്കൻ അതിർത്തിയായ കോൺട്രാ കോസ്റ്റാ കൌണ്ടിയിലൂടെ ബർക്കിലി പർവ്വതനിരകൾ കടന്നു പോകുന്നു. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 112,580 ആയിരുന്നു.
Read article