ബർക്കിലി

From Wikipedia, the free encyclopedia

ബർക്കിലിmap
Remove ads

ബർക്കിലി അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് വടക്കൻ അൽമേഡ കൗണ്ടിയിൽ, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽമേഖലയുടെ കിഴക്കൻ തീരത്തുള്ള ഒരു നഗരമാണ് . പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആംഗ്ലോ-ഐറിഷ് ബിഷപ്പും തത്ത്വചിന്തകനുമായിരുന്ന ജോർജ്ജ് ബെർക്ക്ലിയുടെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്. ഈ നഗരത്തിന് തെക്ക് ഓക്ൿലാൻറ്, എമെരിവില്ലെ നഗരങ്ങളും വടക്കു ഭാഗത്ത് അൽബാനി, എകീകരിക്കപ്പെടാത്ത സമൂഹമായ കെൻസിങ്ടൺ എന്നിവയുടമാണ് അതിരുകൾ. ഈ നഗരത്തിൻറെ കിഴക്കൻ അതിർത്തിയായ കോൺട്രാ കോസ്റ്റാ കൌണ്ടിയിലൂടെ ബർക്കിലി പർവ്വതനിരകൾ കടന്നു പോകുന്നു. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 112,580 ആയിരുന്നു.

വസ്തുതകൾ ബർക്കിലി, കാലിഫോർണിയ, Country ...

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ വ്യൂഹത്തിലെ ഏറ്റവും പഴയ കാമ്പസായ, യൂണിവേഴ‍്സിറ്റി ഓഫ് കാലിഫോർണിയ - ബർക്കിലി, യൂണിവേഴ്സിറ്റി നിയന്ത്രിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ലോറൻസ് ബെർക്ക്ലി നാഷണൽ ലബോറട്ടറി എന്നിയുടെയും ആസ്ഥാനം ബർക്കിലി നഗരമാണ്. ലോകത്തിലെ ഏറ്റവും വലിയ മതപഠന സ്ഥാപനങ്ങളിലൊന്നായ ഗ്രാജ്വേറ്റ് തിയോളജിക്കൽ യൂണിയനും ഇവിടെയാണു സ്ഥിതിചെയ്യുന്നത്. അമേരിക്കയിലെ രാഷ്ട്രീയമായി ഏറ്റവും വിശാല ചിന്താഗതിയുള്ള നഗരങ്ങളിൽ ഒന്നാണ് ബെർക്കിലി.

Remove ads

ചരിത്രം

ആദ്യകാല യൂറോപ്യന്മാർ എത്തിയ കാലത്ത് ഇന്നത്തെ ബർക്കിലി നഗരം നിലനിൽക്കുന്ന പ്രദേശം ഓഹ്‍ലോൺ തദ്ദേശീയ ഇന്ത്യൻ ജനങ്ങളിലെ ചോച്ചെന്യോ/ഹുചിയുൻ ബാൻഡുകളുടെ അധിവാസകേന്ദ്രമായിരുന്നു.[12] 

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads