Map Graph

മുച്ചുന്തിപളളി

കേരള ചരിത്രത്തിലെ പള്ളികളിൽ ഏറ്റവും പഴക്കമുള്ളവയിൽ ഒന്നാണു് കോഴിക്കോടെ മുച്ചുന്തിപളളി. പളളികളുടെ തറവാടു നഗരമായ കോഴിക്കോട്ടെ ആദ്യ പളളിയായി കണക്കാക്കപ്പെടുന്ന പള്ളികൂടിയാണു് മുച്ചുന്തിപളളി. കോഴിക്കോട് നഗരത്തിനടുത്തു് തെക്കേപ്പുറം ചെറുചന്തയ്ക്കു സമീപം കുറ്റിച്ചിറ പ്രദേശത്താണു് പള്ളി സ്ഥിതിചെയ്യുന്നതു്. കോഴിക്കോട്ടെ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഉത്തമ നിദർശനം, ഒരുകാലത്തെ മതവിജ്ഞാന കേന്ദ്രം കൂടിയായിരുന്നു മുച്ചുന്തിപളളി. മഹാകവി മോയിൻകുട്ടി വൈദ്യർ ഉഹ്ദ് പടപ്പാട്ട് എഴുതിയതു് മുച്ചുന്തിപളളിയുടെ മുകളിൽവച്ചായിരുന്നു.

Read article
പ്രമാണം:Muchundi_Mosque.JPGപ്രമാണം:Muccunti-inscription.JPG