Map Graph

മുല്ലപ്പെരിയാർ അണക്കെട്ട്‌

കേരളത്തിലെ ഇടുക്കി ജില്ലയിലെ അണക്കെട്ട്

കേരളത്തിൽ ഇടുക്കി ജില്ലയിലുള്ള ഒരണക്കെട്ടാണ്, മുല്ലപ്പെരിയാർ അണക്കെട്ട്. പീരുമേട് താലൂക്കിൽ, കുമിളി പ്രദേശത്താണ്, ഈ അണക്കെട്ടു സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്നുത്ഭവിക്കുന്ന വിവിധ പോഷകനദികൾ ചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർനദിയായി അറിയപ്പെടുന്നു. മുല്ലയാർനദിക്കു കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ്‌, മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യജീവിസങ്കേതം ഈ അണക്കെട്ടിന്റെ ജലസംഭരണിക്കുചുറ്റുമായി സ്ഥിതിചെയ്യുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന നിശ്ചിതഅളവു വെള്ളം, തമിഴ്‌നാട്ടിൽ ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനുമാണുപയോഗിക്കുന്നത്. അണക്കെട്ടിൽനിന്നും പെൻസ്റ്റോക്ക് പൈപ്പുകൾവഴിയാണ് വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്നത്.

Read article