മോണ്ടെബെല്ലൊ
മോണ്ടെബെല്ലൊ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ആഞ്ചലസ് കൗണ്ടിയിലുള്ള ഒരു നഗരമാണ്. ഇത് സാൻ ഗബ്രിയേൽ താഴ്വരയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് 8.4 ചതുരശ്ര മൈൽ വിസതൃതിയിൽ ലോസ് ആഞ്ചെലസ് നഗരകേന്ദ്രത്തിന് 8 മൈൽ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഗേറ്റ് വേ നഗരങ്ങളുടെ ഭാഗമായി പരിഗണിക്കപ്പെടുന്ന ഈ നഗരം ഗേറ്റ്വേ സിറ്റീസ് കൗൺസിൽ ഓഫ് ഗവൺമെന്റുകളിലെ ഒരു അംഗവുമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മോണ്ടെബെല്ലൊ നഗരം എണ്ണ നിക്ഷേപങ്ങൾക്കു പ്രസിദ്ധമായിരുന്നു. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിൽ 62,500 ജനങ്ങളുണ്ടായിരുന്നു. 2013 ജൂലെ 1 ലെ കണക്കുകൂട്ടലിൽ ജനസംഖ്യ 63,495 ആയിരുന്നു.
Read article