മെയ്‍വുഡ്
മെയ്‍വുഡ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ തെക്കു കിഴക്കൻ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ നഗരമാണ്. 1.18 ചതുരശ്ര മൈൽ, വിസ്തീർണ്ണമുള്ള മെയ്‍വുഡ് നഗരം ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ സംയോജിപ്പിക്കപ്പെടാത്ത മൂന്നാമത്തെ വലിപ്പം കുറഞ്ഞ നഗരമാണ്. തെക്ക് വശത്ത് ബെൽ നഗരം, വടക്കും പടിഞ്ഞാറും വെർനോൺ, തെക്കുപടിഞ്ഞാറ് ഹണ്ടിംഗ്ടൺ പാർക്ക്, കിഴക്ക് കൊമേർസ് എന്നിവയാണ് മെയ്‍വുഡ് നഗരത്തിൻറെ അതിരുകൾ.
Read article