വാതക്കാട്
കേരളത്തിലെ എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിൽ, തുറവൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു ചെറിയ ഗ്രാമമാണ് വാതക്കാട്. അങ്കമാലി പട്ടണത്തിൽ നിന്ന് ഏകദേശം 1 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. വാതക്കാട് ഗ്രാമത്തിന്റെ പിൻകോഡ് 683586 ഉം തപാൽ ഹെഡ് ഓഫീസ് സ്ഥിതിചെയ്യുന്നത് തുറവൂരുമാണ്. ആനപ്പാറ, തലക്കോട്ടുപറമ്പ്, യോർദ്ദാനപുരം, ശിവജിപുരം, പെരിങ്ങാംപറമ്പ്, കിടങ്ങൂർ, പഴോപ്പൊങ്ങ്, തുറവൂർ എന്നിവയാണ് സമീപത്തുള്ള മറ്റ് ഗ്രാമങ്ങൾ. ഇവിടെനിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. വാതക്കാട് പ്രദേശത്തെ പ്രധാന കാർഷിക ഉൽപ്പന്നങ്ങളിൽ നെല്ല്, റബ്ബർ, തെങ്ങ്, വാഴ, ജാതിക്ക എന്നിവ ഉൾപ്പെടുന്നു. ഈ ഗ്രാമം അങ്കമാലി നിയമസഭാ മണ്ഡലത്തിലും ചാലക്കുടി പാർലമെൻ്റ് മണ്ഡലത്തിലും ഉൾപ്പെടുന്നു.
Read article
Nearby Places
അങ്കമാലി
എറണാകുളം ജില്ലയിലെ ഒരു പട്ടണം

കാലടി
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കിടങ്ങൂർ (എറണാകുളം)
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

ചേരാനല്ലൂർ മഹാദേവക്ഷേത്രം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല
കാലടിയിലുള്ള സർവ്വകലാശാല
കുന്നിലങ്ങാടി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

മറ്റൂർ
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ
എറണാകുളം ജില്ലയിലെ വിദ്യാലയം