അങ്കമാലി
എറണാകുളം ജില്ലയിലെ ഒരു പട്ടണംകേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും ദേശീയപാത 544-ന്റെയും എം.സി. റോഡിന്റെയും അരികിലായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് അങ്കമാലി. കൊച്ചി നഗരത്തിൽ നിന്ന് 30 കിലോമീറ്റർ വടക്ക് വശത്തായാണ് അങ്കമാലിയുടെ സ്ഥാനം. പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ, വിദേശികളെ അങ്കമാലിയിലേക്ക് ആകർഷിച്ചിരുന്നു. ഇന്നും സുഗന്ധദ്രവ്യങ്ങൾ അങ്കമാലിയുടെ സമ്പദ്‌വ്യവസ്ഥയിൽ ഒരു വലിയ പങ്കുവഹിക്കുന്നു. ജലസേചനസൗകര്യംകൊണ്ട് സമ്പന്നമായ ഒരു കാർഷികമേഖല അങ്കമാലിക്കുണ്ട്. എം.സി. റോഡും ദേശീയപാത 544-ഉം ഒത്തുചേരുന്ന ഒരു പട്ടണമാണ് അങ്കമാലി. തെക്ക് ആലുവ, കാലടി വടക്ക് ചാലക്കുടി, കിഴക്ക് പശ്ചിമഘട്ടം, പടിഞ്ഞാറ് പറവൂർ, മാള, എന്നീ സ്ഥലങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അങ്കമാലിയ്ക്കടുത്തുള്ള നെടുമ്പാശ്ശേരി എന്ന സ്ഥലത്താണുള്ളത്.
Read article
Nearby Places

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലെ വിമാനത്താവളം

കിടങ്ങൂർ (എറണാകുളം)
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ, പുളിയനം
എറണാകുളം ജില്ലയിലെ വിദ്യാലയം
കോതകുളങ്ങര
എറണാകുളം ജില്ലയിലെ ഗ്രാമം

മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ
എറണാകുളം ജില്ലയിലെ വിദ്യാലയം
വാതക്കാട്

അകപ്പറമ്പ്
എറണാകുളം ജില്ലയിലെ ഗ്രാമം
മേക്കാട്
എറണാകുളം ജില്ലയിലെ ഗ്രാമം
