അക്ബർ
മൂന്നാമത്തെ മുഗൾ ഭരണാധികാരി / From Wikipedia, the free encyclopedia
മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ രാജാവാണ് ജലാലുദ്ദിൻ മുഹമ്മദ് അക്ബർ' (1542 ഒക്ടോബർ 15 - 1605 ഒക്ടോബർ 12). മഹാനായ അക്ബർ എന്നും അറിയപ്പെടുന്നു. ചക്രവർത്തി, ഹുമയൂണിന്റെ പുത്രനായിരുന്ന അക്ബർ, തന്റെ പിതാവിനെപ്പിന്തുടർന്ന് 1556 മുതൽ 1605 വരെ അദ്ദേഹം സാമ്രാജ്യം ഭരിച്ചു. അക്ബറിനു മുൻപുള്ള ബാബർ, ഹുമയൂൺ എന്നീ ചക്രവർത്തിമാർക്ക്, യുദ്ധങ്ങൾ നടത്തി സാമ്രാജ്യം സ്ഥാപിക്കാൻ മാത്രമേ സാധിച്ചിട്ടുള്ളൂ. എന്നാൽ സാമ്രാജ്യത്തിൽ ശക്തമായ ഒരു ഭരണക്രമം സ്ഥാപിച്ചത് അക്ബറാണ്. അതുകൊണ്ട് മുഗൾ സാമ്രാജ്യത്തിന്റെ മഹാശിൽപി എന്നാണ് അക്ബർ അറിയപ്പെട്ടിരുന്നത്. അക്ബറിന്റെ കാലത്താണ് മുഗൾ സാമ്രാജ്യം അതിന്റെ പരമോന്നതിയിലെത്തിയത്.
അക്ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അക്ബർ (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ അക്ബർ, പൂർണ്ണനാമം ...
അക്ബർ | |
---|---|
ഇന്ത്യൻ ചക്രവർത്തി | |
പൂർണ്ണനാമം | അബ്ദുൾ-ഫത് ജലാൽ ഉദ്-ദിൻ മുഹമ്മദ് അക്ബർ |
പദവികൾ | His Majesty Al-Sultan al-'Azam wal Khaqan al-Mukarram, Imam-i-'Adil, Sultan ul-Islam Kaffatt ul-Anam, Amir ul-Mu'minin, Khalifat ul-Muta'ali Sahib-i-Zaman, Padshah Ghazi Zillu'llah ['Arsh-Ashyani], Emperor of India |
അടക്കം ചെയ്തത് | ബിഹിഷ്ടബാദ് സിക്കന്ധ്ര, ആഗ്ര |
മുൻഗാമി | ഹുമയൂൺ |
പിൻഗാമി | ജഹാംഗീർ |
ജീവിതപങ്കാളി | മഹാറാണി ജോധാഭായ് ബീഗം, രുക്കയ്യാ സുൽത്താൻ ബീഗം,സലീമാ സുൽത്താൻ ബീഗം |
അനന്തരവകാശികൾ | ജഹാംഗീർ, 5 പുത്രന്മാർ, 6 പുത്രിമാർ |
രാജകൊട്ടാരം | തൈമൂറിൻറെ വംശം |
രാജവംശം | മുഗൾ |
പിതാവ് | ഹുമയൂൺ |
മാതാവ് | ഹമിദാ ബാനോ ബേഗം (1530–1604) |
മതവിശ്വാസം | Sunni Islam,[1][2] Din-e-Illahi |
അടയ്ക്കുക