From Wikipedia, the free encyclopedia
രണ്ടാം ലോകമഹായുദ്ധ കാലത്ത്, സഖ്യകക്ഷികൾക്ക് എതിരേ അണിനിരന്ന രാജ്യങ്ങളെയാണ് അച്ചുതണ്ട് ശക്തികൾ (Axis Powers) എന്നു പറയുന്നത്. മൂന്ന് പ്രധാന അച്ചുതണ്ട് ശക്തികൾ ഇവരായിരുന്നു - ജർമ്മനി, ജപ്പാൻ , ഇറ്റലി. റോം - ബെർലിൻ - റ്റോക്യോ അച്ചുതണ്ടുകൾ എന്നാണ് ഇവർ സ്വയം വിശേഷിപ്പിച്ചിരുന്നത്[1] . അച്ചുതണ്ടു ശക്തികളുടെ പൂർണ്ണപരാജയത്തോടെയാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്.
അച്ചുതണ്ട് ശക്തികൾ | |
---|---|
1936–1945 | |
അച്ചുതണ്ട് ശക്തികൾ | |
പദവി | സൈനിക സഖ്യം |
ചരിത്ര യുഗം | രണ്ടാം ലോകമഹായുദ്ധം |
• കൊമിന്റേൺ വിരുദ്ധ ഉടമ്പടി | 25 നവംബർ 1936 |
• സ്റ്റീൽ കൊണ്ടുള്ള ഉടമ്പടി | 22 മേയ് 1939 |
• ത്രികക്ഷി ഉടമ്പടി | 27 സെപ്റ്റംബർ 1940 |
• പിരിച്ചുവിട്ടു | 2 സെപ്റ്റംബർ 1945 |
അച്ചുതണ്ടു ശക്തികൾ എന്ന പദം ആദ്യമായുപയോഗിച്ചത് ഹംഗേറിയൻ പ്രധാനമന്ത്രിയായിരുന്ന ഗയുല ഗോമ്പോസ് ആണ്. ഇറ്റാലിയൻ ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസ്സോളിനിയാണ് ഈ വാക്കിന് പ്രചാരം നൽകിയത്. 1936 ഒക്ടോബർ 25 ന് ജർമ്മനിയും ഇറ്റലിയും തമ്മിൽ ഒരു സൗഹൃദക്കരാർ ഒപ്പിട്ടു. ഇതിനെ അടിസ്ഥാനമാക്കി തന്റെ ഒരു പ്രസംഗത്തിൽ മുസ്സോളിനി റോം - ബെർലിൻ അച്ചുതണ്ടിനെക്കുറിച്ചു പറയുകയുണ്ടായി, ഈ അച്ചുതണ്ടിനു കേന്ദ്രമാക്കി ഭാവിയിൽ മറ്റു യൂറോപ്യൻ രാജ്യങ്ങൾ കറങ്ങും എന്നരീതിയിലുള്ള പ്രസ്താവനകൾ അദ്ദേഹത്തിൽ നിന്നുണ്ടായി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.