അതിമദ്യാസക്തി
മദ്യത്തോടുള്ള തീവ്രമായ ആസക്തി. / From Wikipedia, the free encyclopedia
മദ്യപാനത്തിനുള്ള തീവ്രമായ ആസക്തി.[1][2] വ്യക്തിയുടെ ആരോഗ്യത്തിനും സാമൂഹ്യസാമ്പത്തികഭദ്രതയ്ക്കും ഹാനികരമാംവിധം സാധാരണ നിലവാരങ്ങൾക്ക് അതീതമായി മദ്യപിക്കുവാനുള്ള ആസക്തിയെ രോഗമായി കണക്കാക്കുന്നു.
അതിമദ്യാസക്തി | |
---|---|
സ്പെഷ്യാലിറ്റി | സൈക്യാട്രി, മെഡിക്കൽ ടോക്സിക്കോളജി, മനഃശാസ്ത്രം, vocational rehabilitation, narcology ![]() |
മദ്യപരിൽ ഒരു ചെറിയ ശതമാനം മാത്രമേ അതിമദ്യാസക്തരാകുന്നുള്ളൂ. എല്ലാ രാജ്യങ്ങളിലും സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരാണ് അതിമദ്യാസക്തിക്ക് അധീനരാകുന്നത്. എങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ അതിമദ്യാസക്തരായ സ്ത്രീകളുടെ എണ്ണം വളരെയധികം വർധിച്ചിട്ടുണ്ട്. അതിമദ്യാസക്തരുടെ ഇടയിൽ പങ്കാളി ഇല്ലാത്തവരും വിഭാര്യൻമാരും ഒട്ടധികമുണ്ട്. ഭൂരിപക്ഷം അതിമദ്യാസക്തരും മധ്യവയസ്കരാണ്. എല്ലാ സാമ്പത്തിക വിഭാഗങ്ങളെയും ഇതു ബാധിക്കുന്നു. മദ്യപിച്ചു വാഹനമോടിക്കുന്ന ഡ്രൈവർമാർ റോഡ് അപകടങ്ങൾക്ക് കാരണമാകുന്നു. വികസിതരാജ്യങ്ങളിൽ അതിമദ്യാസക്തി വൻതോതിലുള്ള ധനവ്യയത്തിനും ജോലി സമയനഷ്ടത്തിനും കാരണമായ വലിയ ഒരു പ്രശ്നമായി തീർന്നിട്ടുണ്ട്. ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ അതിമദ്യാസക്തി വരുത്തിവയ്ക്കുന്ന കെടുതികൾ സ്ഥിതിവിവരക്കണക്കുകൾ കൊണ്ടു മാത്രം വിവരിക്കാവുന്നതല്ല.