![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1a/Aymara-language-domain-en-001.svg/langml-640px-Aymara-language-domain-en-001.svg.png&w=640&q=50)
അയ്മാറ ഭാഷ
From Wikipedia, the free encyclopedia
അയ്മാറ ഭാഷ Aymara /aɪməˈrɑː/ (Aymar aru) ആൻഡിസ് പർവ്വതത്തിനടുത്തുള്ള അയ്മാറ ജനത സംസാരിക്കുന്ന ഭാഷയാണ്. ഇത് ഏകദേശം പത്തുലക്ഷത്തിലധികം ആളുകൾ ഉപയൊഗിക്കുന്ന തെക്കേ അമെരിക്കയിലെ ആദിവാസി ഭാഷകളിലൊന്നാണ്.[3][4]
Aymara | |
---|---|
Aymar aru | |
ഉത്ഭവിച്ച ദേശം | Bolivia, Peru and Chile |
സംസാരിക്കുന്ന നരവംശം | Aymara people |
മാതൃഭാഷയായി സംസാരിക്കുന്നവർ | 2.8 million (2000–2006)[1] |
Aymaran
| |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Bolivia Peru |
Recognised minority language in | |
ഭാഷാ കോഡുകൾ | |
ISO 639-1 | ay |
ISO 639-2 | aym |
ISO 639-3 | aym – inclusive codeIndividual codes: ayr – Central Aymaraayc – Southern Aymara |
ഗ്ലോട്ടോലോഗ് | nucl1667 [2] |
![]() Geographic Distribution of the Aymara language | |
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA. |
ബൊളീവിയയുടെയും പെറുവിന്റെയും ഔദ്യോഗികഭാഷകളിൽ ഒന്നാണിത്. ക്വെച്ച, സ്പാനിഷ് എന്നിവയാണ് ഈ രാജ്യങ്ങളിലെ മറ്റ് ഔദ്യോഗികഭാഷകൾ. ഈ ഭാഷ ചിലിയിലെ വളരെക്കുറച്ചാളുകൾ സംസാരിക്കുന്നുണ്ട്. അതിനാൽ ആ രാജ്യത്ത് ഈ ഭാഷയെ ന്യൂനപക്ഷഭാഷയായി അംഗീകരിച്ചിട്ടുണ്ട്.
ചില ഭാഷാവിദഗ്ദ്ധർ അയ്മാറ ഭാഷയെ ക്വെച്വ ഭാഷയുമായി വളരെയടുത്ത ബന്ധമുള്ള ഭാഷയാണെന്നു കരുതുന്നു. എന്നാൽ ഈ വാദം ഒരു തർക്കവിഷയമാണ്. എന്നിരുന്നാലും ഈ ഭാഷകൾ തമ്മിൽ ചില സാമ്യങ്ങൾ ഇല്ലാതില്ല. ഈ ബന്ധത്തിനു കാരണം ഈ ഭാഷകൾ സംസാരിക്കുന്നവർ തമ്മിലുള്ള നീണ്ട നാളത്തെ പരസ്പര ബന്ധമത്രെ. എന്നാൽ പുറമേ അവ തമ്മിൽ അത്ര ബന്ധമുള്ള ഭാഷകളല്ല.
അയ്മാറ പലഭാഷകളെ പൊതുവിൽ യോജിപ്പിക്കുന്ന പൊതുഭാഷയാണ്. ഇതിന്റെ വാക്യക്രമം, കർത്താവ്-കർമ്മം- ക്രിയ എന്നതാണ്.