1915 മുതൽ 1920 വരെയുള്ള കാലത്ത് ഓട്ടൊമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ തുർക്കിയിലെ ലക്ഷക്കണക്കിന് അർമേനിയൻ വംശജരെ കൊല ചെയ്യുകയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തതതാണ് അർമേനിയൻ കൂട്ടക്കുരുതി എന്നറിയപ്പെടുന്നത്. ഈ കൂട്ടക്കുരുതിയിൽ എട്ട് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെ അർമേനിയൻ വംശജർ കൊല്ലപ്പെട്ടു എന്നും രണ്ട് ലക്ഷത്തോളം പേർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായെന്നും കണക്കാക്കപ്പെടുന്നു.

ഒന്നാം ലോകമഹായുദ്ധകാലത്ത്, കിഴക്കൻ തുർക്കിയിലേക്കുള്ള റഷ്യൻ സേനയുടെ കടന്നുവരിനെക്കുറിച്ചറിഞ്ഞ തുർക്കിയിലെ വാൻ മേഖലയിലെ അർമേനിയൻ വംശജർ, തദ്ദേശീയരായ തുർക്കികളെ വധിക്കുകയും 1915 ഏപ്രിൽ 20-ന് പ്രദേശത്തെ കോട്ട പിടിച്ചേടുക്കുകയും ചെയ്തു. യുദ്ധമേഖലയിലേക്കുള്ള അർമേനിയൻ വംശജരെ മുഴുവൻ വിശാലസിറിയയിലേക്ക്ക് നാടുകടത്താൻ നാലുദിവസത്തിനു ശേഷം ഓട്ടൊമൻ അധികാരികൾ ഉത്തരവിട്ടു. അർമേനിയൻ സ്ത്രീകളും കുട്ടികളും ഇത്തരത്തിൽ സിറിയൻ അതിർത്തി കടക്കുമ്പോൾ ആയിരക്കണക്കിന് അർമേനിയൻ പുരുഷന്മാരെ ഓട്ടൊമൻ സേന കൊന്നൊടുക്കി.

തുർക്കി നാളിതുവരെ അർമേനിയൻ കൂട്ടക്കുരുതി നടന്നതായി അംഗീകരിച്ചിട്ടില്ല. ബഹുഭൂരിപക്ഷം ചരിത്രകാരന്മാർ ഈ വംശഹത്യ നടന്നിട്ടുണ്ട് എന്നുള്ള അഭിപ്രായക്കാരാണ്. തുർക്കിയിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്ന അനേകം ഡിപ്ലോമാറ്റുകളും വിദേശ സഞ്ചാരികളും അര്മേനിയർക്കും ക്രിസ്ത്യാനികൾക്കും എതിരെയുള്ള അതിക്രമം നേരിട്ട് കണ്ടതായി രേഖപെടുത്തുന്നു.[1]

പശ്ചാത്തലം

ഒട്ടോമൻ സാമ്രാജ്യത്തിലെ അർമേനിയക്കാർ

Thumb
1910 പശ്ചിമേഷ്യയുടെ ബ്രിട്ടീഷ് എത്‌നോഗ്രാഫിക് മാപ്പ്; പച്ച നിറത്തിൽ കാണിച്ചിരിക്കുന്ന അർമേനിയക്കാർ, മഞ്ഞയിൽ കുർദുകൾ, തവിട്ടുനിറത്തിൽ തുർക്കികൾ; കിഴക്കൻ അർമേനിയ, വാൻ തടാകം, സൈതുൻ എന്നിവയ്‌ക്ക് ചുറ്റുമുള്ള അർമേനിയക്കാരുടെ സാന്ദ്രത ശ്രദ്ധിക്കുക. അവർ താമസിച്ചിരുന്ന മിക്ക സ്ഥലങ്ങളിലും, ഓട്ടോമൻ അർമേനിയക്കാർ ഒരു ന്യൂനപക്ഷമായിരുന്നു, എന്നിരുന്നാലും ഗ്രാമങ്ങളിൽ സംഘമായി താമസിച്ചിരുന്നു. [2]

ഏഷ്യാമൈനറിലെ അർമേനിയക്കാരുടെ സാന്നിധ്യം ബി.സി. ആറാം നൂറ്റാണ്ട് മുതൽ രേഖപ്പെടുത്തിയിട്ടുണ്ട്[3][4]. , തുർക്കികൾ പ്രദേശത്തേക്ക് കുടിയേറുന്നതിന് ഏകദേശം ഒരു സഹസ്രാബ്ദത്തിന് മുമ്പാണിത്. അർമേനിയ രാജ്യം ക്രി.വ. നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതത്തെ ദേശീയ മതമായി സ്വീകരിച്ചുകൊണ്ട്, അർമേനിയൻ അപ്പസ്തോലിക സഭ സ്ഥാപിക്കുകയുണ്ടായി[5]. 1453-ൽ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ പതനത്തോടെ ഓട്ടോമൻ സാമ്രാജ്യവും ഇറാനിലെ സഫാവിദ് സാമ്രാജ്യവും പടിഞ്ഞാറൻ അർമേനിയക്കായി യുദ്ധം ചെയ്തുവന്നു. 1639 ലെ സുഹബ് ഉടമ്പടി പ്രകാരം കിഴക്കൻ അർമേനിയ ഇറാനിയൻ സാമ്രാജ്യത്തിനും പടിഞ്ഞാറൻ അർമേനിയ ഒട്ടോമൻ സാമ്രാജ്യത്തിനുമായി വിഭജിക്കപ്പെട്ടു.[6] തുർക്കിയുടെ അധീശത്വം അംഗീകരിച്ചുകൊണ്ട് കപ്പം നൽകിക്കൊള്ളാമെന്ന്[7] അംഗീകരിച്ചതോടെ പടിഞ്ഞാറൻ അർമേനിയക്കാരെ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസിന്റെ നേതൃത്വത്തിൽ അർദ്ധസ്വയംഭരണാധികാരമുള്ള മില്ലറ്റ് ആയി ഒട്ടോമൻ അധികാരികൾ അംഗീകരിച്ചു.[8] തുർക്കികൾ ഇവരെ പൊതുവെ വിശ്വസ്തരായി കണക്കാക്കിയിരുന്നില്ല[9].

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.