ഇടവം (നക്ഷത്രരാശി)
പന്ത്രണ്ട് സൗരരാശികളിൽ രണ്ടാമത്തേത്. / From Wikipedia, the free encyclopedia
ഭാരതത്തിൽ കാളയുടെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് ഇടവം (Taurus). സൂര്യൻ, മലയാളമാസം ഇടവത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെ മാസങ്ങളിൽ ഭൂമദ്ധ്യരോ പ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ക്രാബ് നീഹാരിക ഈ നക്ഷത്രരാശിയുടെ പശ്ചാത്തലത്തിലാണ്. ഹിയാഡെസ് (Hyades) എന്ന നക്ഷത്രക്കൂട്ടത്തേയും ഈ രാശിയിൽ കാണാം. ഏതാണ്ട് 150 പ്രകാശവർഷം അകലെയാണ് ഹിയാഡെസ്. M45 എന്ന നമ്പറുള്ള കാർത്തിക എന്ന നക്ഷത്രവൃന്ദവും ഇടവം രാശിയിലുണ്ട്.[1] ജ്യോതിഷ ശാസ്ത്ര പ്രകാരം വ്യാഴത്തിന്റെ മാറ്റം ഇടവം നക്ഷത്ര രാശിയിൽ ജനിച്ചവർക്ക് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായി പറയപ്പെടുന്നു.[2]
ഇടവം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇടവം (വിവക്ഷകൾ) എന്ന താൾ കാണുക. |