ഇംഗ്ലണ്ടിനും ഐയർലണ്ടിനും ഇടയ്ക്കായി കിടക്കുന്ന കടൽ. സ്കോട്ട്‌‌ലൻഡിന്റെ തെക്കു പടിഞ്ഞാറേ മൂലയിലുള്ള ഗാലവേ മുനമ്പു മുതൽ തെക്കോട്ട് ഇംഗ്ലണ്ടിന്റെ പടിഞ്ഞാറേ തീരത്തുള്ള സെയ്ന്റ് ഡേവിഡ് മുനമ്പുവരെയാണ് ഈ കടലിന്റെ വ്യാപ്തി. സെയ്ന്റ് ഡേവിഡ് മുനമ്പിനേയും ഐയർലണ്ടിന്റെ കിഴക്കേ തീരത്തുള്ള കാൺസോർ മുനമ്പിനേയും ബന്ധിപ്പിക്കുന്ന രേഖ ഐറിഷ് കടലിന്റെ തെക്കതിരായി നിർണയ്ക്കപ്പെട്ടിരിക്കുന്നു. വിസ്തൃതി സുമാർ 1,00,000 ച. കി. മീറ്റർ ആണ്.[1]

Thumb
ഐറിഷ് കടലിന്റെ ഭൂപടം

അയർലണ്ടു തീരത്തു നിന്ന് 30-50 കിലോമീറ്റർ അകലത്തിൽ തടരേഖയ്ക്ക് ഏതാണ്ടു സമാന്തരമായി ഗർത്തങ്ങളുടെ ഒരു ശൃംഖലയുണ്ട്. ഏറ്റവും ആഴം കൂടിയഭാഗം (273 മീറ്റർ) വടക്കരികിലാണ്. 130 മുതൽ 150 വരെ മീറ്റർ ആഴമുള്ള നിരവധി കിടങ്ങുകളുണ്ട്. കടൽത്തറയിൽ പൊതുവെ പാലിയോസോയിക് മഹാകല്പത്തിൽ രൂപംകൊണ്ട ശിലകളാണുള്ളത്. ഈ കടലിലെ അവസാദങ്ങൾ സമീപസ്ഥ ദ്വിപുകളിലെ ആധാരശിലകളെ അപേക്ഷിച്ച് പ്രായം കുറഞ്ഞവയാണ്. ഐറിഷ്കടൽ ഒരിക്കലും ഉറയുന്നില്ല. ശൈത്യകാലത്ത് ഊർധ്വാധരദിശയിലുള്ള ചലനം മൂലം ഈ കടലിലെ ജലപിണ്ഡങ്ങൾ താപസം‌‌വഹനത്തിനു വിധേയമാകും. ഇതു ഫലത്തിൽ ശൈത്യബാധ ഇല്ലാതക്കുകയും ചെയ്യുന്നു. ശൈത്യകാലത്തെ ഊർഷ്വധര ചലനം താപസന്തുലത്തിനെന്നതുപോലെ ലവണത ഏകികരിക്കുന്നതിനും കാരണമാകുന്നു. ഐറിഷ് കടലിലെ ലവണത 3.2 ശതമാനം മുതൽ 3.53 ശതമാനം വരെ വ്യതിചലിച്ചുകാണുന്നു. പടിഞ്ഞാറേ തിരങ്ങളെ അപേക്ഷിച്ച് കിഴക്കേ തീരങ്ങളിൽ വേലിയേറ്റം ശക്തമാണ്.[2]

അവലംബം

പുറംകണ്ണികൾ

വീഡിയൊ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.