കംബോഡിയ
ഏഷ്യൻ വൻകരയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു രാജ്യം / From Wikipedia, the free encyclopedia
കംബോഡിയ (Cambodia; ഔദ്യോഗിക നാമം: കിംഗ്ഡം ഓഫ് കമ്പോഡിയ) ഏഷ്യൻ വൻകരയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഈ രാജ്യം ഖമർ,കംബോജദേശ, കംപൂച്ചിയ എന്നീപേരുകളിലും അറിയപ്പെട്ടിരുന്നു. ക്രി.പി. എട്ടാം നൂറ്റാണ്ടുമുതൽ പതിനാലാം നൂറ്റാണ്ടുവരെ ഇന്തോ-ചൈന പ്രദേശങ്ങൾ അടക്കി ഭരിച്ചിരുന്ന ഖമർ വംശജരുടെ സ്വദേശമാണ് ഈ രാജ്യം. പടിഞ്ഞാറ് തായ്ലൻഡ്, വടക്ക് ലാവോസ്, കിഴക്ക് വിയറ്റ്നാം എന്നിവയാണ് അയൽ രാജ്യങ്ങൾ. നാമമാത്ര രാജാധികാരങ്ങളുള്ള ജനാധിപത്യ ഭരണ സംവിധാനമാണ് കമ്പോഡിയയിൽ. ഭരണഘടനാപരമായി നാമമാത്ര ചുമതലകൾ മാത്രമുള്ള രാജാവാണ് രാജ്യത്തിന്റെ തലവൻ. എങ്കിലും പ്രധാനമന്ത്രിയാണ് പ്രധാന അധികാര കേന്ദ്രം.
വസ്തുതകൾ Kingdom of Cambodia കിംഗ്ഡം ഓഫ് കമ്പോഡിയPreăh Réachéanachâk Kâmpŭchéa, തലസ്ഥാനം and largest city ...
Kingdom of Cambodia കിംഗ്ഡം ഓഫ് കമ്പോഡിയ Preăh Réachéanachâk Kâmpŭchéa | |
---|---|
ദേശീയ മുദ്രാവാക്യം: "രാജ്യം, മതം, രാജാവ്" | |
ദേശീയ ഗാനം: നൊക്കൊറീച്ച് മജെസ്റ്റിക് കിംഗ്ഡം | |
തലസ്ഥാനം and largest city | നോം പെൻ |
ഔദ്യോഗിക ഭാഷകൾ | ഖമർ |
Official script | Khmer script |
വംശീയ വിഭാഗങ്ങൾ (2010) | വംശീയ വിഭാഗങ്ങൾ
|
നിവാസികളുടെ പേര് | ഖമർ |
ഭരണസമ്പ്രദായം | |
• രാജാവ് | നരോദം ശിഹമണി |
• പ്രധാനമന്ത്രി | ഹുൻ സെൻ (സി.പി.പി.) |
• സെനറ്റ് പ്രസിഡണ്ട് | ചെ സിം (സി.പി.പി.) |
• നാഷണൽ അസംബ്ലി പ്രസിഡണ്ട് | ഹെങ് സാംറിൻ(സി.പി.പി.) |
നിയമനിർമ്മാണസഭ | പാർലിമെന്റ് |
• ഉപരിസഭ | സെനറ്റ് |
• അധോസഭ | നാഷണൽ അസംബ്ലി |
രൂപീകരണം | |
• ഫുനാൻ കിഗ്ഡം | എ.ഡി.68 |
• ചെൻല കിഗ്ഡം | എ.ഡി.550 |
എ.ഡി.802 | |
• ഫ്രഞ്ച് കോളനീകരണം | എ.ഡി.1863 |
• സ്വാതന്ത്ര്യം | 9 നവംബർ 1953 |
• രാജവാഴ്ച പുനസ്ഥാപനം | 24 സപ്തംബർ 1993 |
• ആകെ വിസ്തീർണ്ണം | 181,035 km2 (69,898 sq mi) (88th) |
• ജലം (%) | 2.5 |
• 2010 estimate | 14,952,665 (65th) |
• 2008 census | 13,388,910[1] |
• ജനസാന്ദ്രത | 81.8/km2 (211.9/sq mi) (118th) |
ജി.ഡി.പി. (PPP) | 2012 estimate |
• ആകെ | $36.010 billion[2] |
• പ്രതിശീർഷം | $2,361[2] |
ജി.ഡി.പി. (നോമിനൽ) | 2012 estimate |
• ആകെ | $14.204 billion[2] |
• Per capita | $931[2] |
ജിനി (2007) | 43[3] medium |
എച്ച്.ഡി.ഐ. (2013) | 0.543[4] low · 138th |
നാണയവ്യവസ്ഥ | റീൽ (KHR) |
സമയമേഖല | UTC+7 |
ഡ്രൈവിങ് രീതി | വലതു വശം |
കോളിംഗ് കോഡ് | +855 |
ഇൻ്റർനെറ്റ് ഡൊമൈൻ | .kh |
കംബൂച്ചിയ എന്നും ഈ രാജ്യം അറിയപ്പെടുന്നു. |
അടയ്ക്കുക
ജനങ്ങളിൽ 90 ശതമാനത്തിലേറെയും ഖമർ ഭാഷ സംസാരിക്കുന്ന ഖമർവംശജരാണ്. ചൈനീസ്, വിയറ്റ്നാമീസ് വംശജരുടെ നാമമാത്ര സാന്നിധ്യവുമുണ്ട്.