![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f5/Royal_Irish_Rifles_ration_party_Somme_July_1916.jpg/640px-Royal_Irish_Rifles_ration_party_Somme_July_1916.jpg&w=640&q=50)
കാലാൾപ്പട
From Wikipedia, the free encyclopedia
ശത്രുവുമായി നേർക്കുനേർ യുദ്ധം ചെയ്യുന്നതിന് പ്രത്യേകമായി പരിശീലനം സിദ്ധിച്ച പട്ടാളക്കാരുടെ വിഭാഗത്തെ കരസേനയിൽ കാലാൾപ്പട എന്നുപറയുന്നു.[1] യുദ്ധമുന്നണിയിൽ നിന്നുണ്ടാകുന്ന എല്ലാവിധ പ്രഹരങ്ങളും ഏറ്റുവാങ്ങേണ്ടതുമൂലം ഇവർക്ക് കനത്ത ആൾനാശം ഉണ്ടാകാനും സാധ്യതയുണ്ട്. ഏറ്റവും പഴക്കം ചെന്ന കരസേനാഘടകമാണ് കാലാൾപ്പട. ആധുനിക കരസേനയുടെ നട്ടെല്ലാണ് കാലാൾപ്പട എന്നു പറയാം. തുടർച്ചയായ പരിശീലനം സേനാഗങ്ങളെ കൂടുതൽ ശക്തരും എന്തും താങ്ങാനുള്ള കഴിവുള്ളവരും ആക്കിതീർകുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/f/f5/Royal_Irish_Rifles_ration_party_Somme_July_1916.jpg/640px-Royal_Irish_Rifles_ration_party_Somme_July_1916.jpg)
കാലാൾപ്പടയിലെ ജവാന്മാരെ അവർചെയ്യുന്ന പ്രവർത്തിക്കനുസരിച്ച് ഇപ്രകാരം തരംതിരിച്ചിരിക്കുന്നു:-
- കാവലറി - കുതിരപ്പുറത്തേറി യുദ്ധം ചെയ്യുന്നവർ.
- ആർമ്ഡ് കാവലറി - ടാങ്ക് ഉപയോഗിച്ചു യുദ്ധം ചെയ്യുന്നവർ.
- ആർട്ടിലറി - ഹെവി ലോങ്ങ്റേഞ്ച് തോക്കുകൾ ഉപയോഗിച്ചു യുധംചെയ്യുന്നവർ
- ടെക്നിഷൻസ് - ആർമറർ, സിഗ്നലർ, മെഡിക്കൽ.