കുടപ്പന
വൃക്ഷം / From Wikipedia, the free encyclopedia
ഒരു ഒറ്റത്തടി വൃക്ഷമാണ് കുടപ്പന (Talipot Palm). (ശാസ്ത്രീയനാമം: Corypha umbraculifera). കുടയുണ്ടാക്കാനായി ഇതിന്റെ ഓലകൾ (പട്ടകൾ) ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ഇതിന്നു കുടപ്പന എന്ന പേർ വന്നത്. വീടുകളുടെ മേൽക്കൂര മേയാനായി ഇതിന്റെ ഓലകൾ വ്യാപകമായി പണ്ട് ഉപയോഗിച്ചിരുന്നു. കേരളത്തിൽ ആദ്യ കാലങ്ങളിൽ എല്ലാവരും ഉപയോഗിച്ചിരുന്നത് ഇതിന്റെ പട്ടകൾ കൊണ്ടുണ്ടാക്കിയ കുടകളായിരുന്നു. ഇതുപയോഗിച്ചുണ്ടാക്കുന്ന കുടകൾ കാർഷികമേഖലയിൽ ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. തൊപ്പിക്കുടകൾ പുരുഷന്മാരും കുണ്ടൻകുടകൾ കുനിഞ്ഞു നിന്നു പാടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളും ഉപയോഗിക്കുന്നു. അനുഷ്ഠാനപരമായ ആവശ്യങ്ങൾക്കും അലങ്കാരാവശ്യത്തിനും ഇപ്പോഴും ഇതുകൊണ്ട് കുടകൾ ഉണ്ടാക്കാറുണ്ട്. കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും തീരപ്രദേശങ്ങളിലേ കുടപ്പന കാണുന്നുള്ളൂ.[1]
പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പന (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ കുടപ്പന, പരിപാലന സ്ഥിതി ...
കുടപ്പന | |
---|---|
Corypha umbraculifera painting (1913) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | Commelinids |
Order: | Arecales |
Family: | |
Genus: | Corypha |
Species: | C. umbraculifera |
Binomial name | |
Corypha umbraculifera | |
Synonyms | |
|
അടയ്ക്കുക