എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
എറണാകുളം ജില്ലയിലെ കൊച്ചി പ്രദേശത്തിന്റെ ഭാഗമായ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ഒരു പട്ടണപ്രാന്തമാണ് കൂനമ്മാവ് (ഹിന്ദി: कूनम्मावु). ദേശീയപാത 17 ന്റെ അരുകിലായാണ് കൂനമ്മാവ് എന്ന് അറിയപ്പെടുന്ന വള്ളുവള്ളിക്കര സ്ഥിതി ചെയ്യുന്നത്.കൂനമ്മാവ് എന്ന പ്രദ്ദേശം വരാപ്പുഴയിൽ ആണെന്ന് പലപ്പോഴും ചിലർക്ക് ഒരു തെറ്റിദ്ധാരണ വരാറുണ്ട്.പക്ഷേ വരാപ്പുഴ കൂനംമാവിനു അടുത്തുള്ള മറ്റൊരു പട്ടണമാണ്,അത് വരാപ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
കൂനമ്മാവ് | |
10.103867°N 76.266142°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനം(ങ്ങൾ) | കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് |
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ | സെബാസ്റ്റ്യൻ ജിബു[1] |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
683518 +91 484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ജപമാല നിർമ്മാണത്തിനു ഇന്ത്യയിൽ പേരുകേട്ട സ്ഥലങ്ങളിലൊന്നാണ് കൂനമ്മാവും പരിസരപ്രദേശങ്ങളും. സാമുദായ പരിഷ്കർത്താവും, ,വിദ്യാഭ്യാസ പ്രവർത്തകനുമായ കുര്യാക്കോസ് ഏലീയാസ് ചാവറയച്ചന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന, സെന്റ് ഫിലോമിനാസ് ദേവലായം കൂനമ്മാവിലാണു സ്ഥിതി ചെയ്യുന്നത്.[2]
ദേശീയപാത 17 നു അരികിൽ ഇടപ്പള്ളിക്കും വടക്കൻ പറവൂരിനും ഇടയിലായാണ് കൂനമ്മാവ് സ്ഥിതിചെയ്യുന്നത്. കൂനമ്മാവിലുള്ള വള്ളുവള്ളി എന്ന സ്ഥലത്തു നിന്നും വർഷങ്ങൾക്കു മുമ്പ് മണൽഖനനം നടത്തുമ്പോൾ റോമൻ സ്വർണ്ണനാണയങ്ങൾ ലഭിക്കുകയുണ്ടായിരുന്നു. പുരാതനവ്യവസായ തുറമുഖമായ മുസിരിസ് കൂനമ്മാവിൽ നിന്നും ഏതാണ്ട് അടുത്തായിരുന്നു സ്ഥിതിചെയ്തിരുന്നത്. ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യമാണ് ഇത് വെളിവാക്കുന്നത്.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.