കേരളത്തിലെ വെള്ളപ്പൊക്കം (2019)
From Wikipedia, the free encyclopedia
2019 ഓഗസ്റ്റ് മാസം തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2019-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. [2]അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. [1][3]അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. 2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായായി വൻനാശനഷ്ടമുണ്ടാക്കിയിരുന്നു., അതിൽ 450 ൽ അധികം ആളുകൾ മരിക്കുകയും ചെയ്തിരുന്നു.[4][5]
വസ്തുതകൾ തിയതി, സ്ഥലം ...
തിയതി | 8 ഓഗസ്റ്റ് 2019 (2019-08-08) – 29 ഓഗസ്റ്റ് 2019 (2019-08-29) |
---|---|
സ്ഥലം | കേരളം, ഇന്ത്യ |
കാരണം | ന്യൂനമർദ്ദം അതിവൃഷ്ടി ഉരുൾപൊട്ടൽ |
മരണങ്ങൾ | 121 dead [1] |
Property damage | To be estimated |
വെബ്സൈറ്റ് | www |
അടയ്ക്കുക