കിഴക്കൻ ഓർത്തഡോക്സ് സഭയിലെ ഒരു വിഭാഗമാണ് ഗ്രീക്ക് ഓർത്തഡോക്സ് സഭ അഥവാ യവന ഓർത്തഡോക്സ് സഭ. മുഖ്യമായും ഗ്രീക്ക് വംശജർ അംഗങ്ങളായിരിക്കുന്ന ക്രൈസ്തവ സഭയാണ് ഇത്.[1] പൗരാണികമായ മൂന്ന് ക്രൈസ്തവ വിഭാഗങ്ങളിൽ (ലത്തീൻ, സുറിയാനി, ഗ്രീക്ക്) ഒന്നായ ഗ്രീക്ക് ക്രിസ്തീയതയുടെ തനത് സഭയായ ഇത് ഗ്രീക്ക് ഭാഷയിലുള്ള ബൈസാന്റിയൻ ആചാരക്രമമാണ് ആരാധനയ്ക്ക് ഉപയോഗിക്കുന്നത്. കിഴക്കൻ ഓർത്തഡോക്സ് സഭാസമൂഹത്തിലെ ഏറ്റവും പഴയ വിഭാഗമായ ഇതിൽനിന്നാണ് അതിലെ മറ്റ് വിഭാഗങ്ങളും ഉരുത്തിരിഞ്ഞിരിക്കുന്നത്.[2][3][4] അതുകൊണ്ട് കിഴക്കൻ ഓർത്തഡോക്സ് സഭ പൊതുവായി ഈ പേരിൽ അറിയപ്പെടുന്നുണ്ടെങ്കിലും അതിൽ ഗ്രീക്ക് ഭാഷാ, വംശീയ പശ്ചാത്തലം ഇല്ലാത്ത അംഗസഭകൾ ഇത് അംഗീകരിക്കുന്നില്ല.[5] ബൈസാന്റിയൻ, ഒട്ടോമൻ സാമ്രാജ്യങ്ങളുടെ കാലഘട്ടങ്ങളിൽ ഏകീകൃതമായ ഭരണസംവിധാനം ഉണ്ടായിരുന്ന ഈ സഭ നിലവിൽ മദ്ധ്യധരണ്യാഴിയുടെ തീരമേഖലയിൽ ആസ്ഥാനമാക്കിയിരിക്കുന്ന നിരവധി സ്വതന്ത്ര സഭകളായി ആണ് പ്രവർത്തിക്കുന്നത്.[6][7][8]

വസ്തുതകൾ ഗ്രീക്ക് ഓർത്തഡോക്സ് സഭ, വർഗം ...
Thumb
ഗ്രീക്ക് ഓർത്തഡോക്സ് സഭ
Thumb
സെന്റ് ജോർജ് കത്തീഡ്രൽ, ഇസ്താംബുൾ, തുർക്കി
വർഗംഗ്രീക്ക് ക്രിസ്തീയത
വിഭാഗംകിഴക്കൻ ഓർത്തഡോക്സ് സഭ
മതഗ്രന്ഥംസപ്തതി ബൈബിൾ, പുതിയ നിയമം
ദൈവശാസ്ത്രംകിഴക്കൻ ഓർത്തഡോക്സ് ദൈവശാസ്ത്രം
സഭാ സംവിധാനംഎപ്പിസ്ക്കോപ്പൽ
സഭാഭരണംവിവിധ പാത്രിയർക്കാസനങ്ങൾ, സ്വതന്ത്ര മെത്രാസനങ്ങൾ
ഘടനവികേന്ദ്രീകൃതഘടന
എക്യുമെനിക്കൽ
പാത്രിയർക്കീസ്
ബർത്തലോമിയോ ഒന്നാമൻ
സഭാ സംസർഗ്ഗംകിഴക്കൻ ഓർത്തഡോക്സ് സഭ
പ്രദേശംതെക്കുകിഴക്കൻ യൂറോപ്പ്, പശ്ചിമേഷ്യ, സൈപ്രസ്, വടക്കൻ ആഫ്രിക്ക[9]
ഭാഷഗ്രീക്ക്, അറബി, ടർക്കിഷ്, ഇംഗ്ലീഷ്[10][11]
ആരാധനാക്രമംബൈസന്റൈൻ ആചാരക്രമം
അധികാരമേഖലലോകവ്യാപകം
സ്ഥാപകൻയേശു ക്രിസ്തു, സഭാ പാരമ്പര്യം പ്രകാരം
ഉത്ഭവംഒന്നാം നൂറ്റാണ്ട്, സഭാ പാരമ്പര്യം പ്രകാരം
യൂദയ, റോമാ സാമ്രാജ്യം, സഭാ പാരമ്പര്യം പ്രകാരം
സ്വതന്ത്രം1054 മുതൽ
ഉരുത്തിരിഞ്ഞത്കാൽക്കിദോനിയൻ ക്രിസ്തീയത
മറ്റ് പേരുകൾബൈസന്റൈൻ ഓർത്തഡോക്സ് സഭ, റും ഓർത്തഡോക്സ് സഭ, മെൽക്കൈറ്റ് സഭ
അടയ്ക്കുക

വിഭാഗങ്ങൾ

  • പഴയ പാത്രിയാർക്കാസനങ്ങൾ:
  1. കോൺസ്റ്റാന്റിനോപ്പിൾ എക്യുമെനിക്കൽ പാത്രിയാർക്കാസനം, കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാർക്കീസ് നേരിട്ട് നേതൃത്വം വഹിക്കുന്ന സഭാവിഭാഗം ഇതാണ്;
    ക്രേത്ത് ഗ്രീക്ക് ഓർത്തഡോക്സ് സഭ (അർദ്ധ സ്വയംഭരണാധികാരം ഉള്ള സഭ);
  2. അലക്സാണ്ട്രിയാ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കാസനം;
  3. അന്ത്യോഖ്യാ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കാസനം;
  4. യെറുശലേം ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കാസനം.
  • എഫേസൂസ് സൂനഹദോസിൽ വെച്ച് സ്വാതന്ത്ര്യം അംഗീകരിക്കപ്പെട്ട സഭ:
  1. സൈപ്രസിന്റെ സഭ;
  • ആധുനിക സ്വയംശീർഷക സഭകൾ:
  1. ഗ്രീസിന്റെ സഭ;
  2. അൽബേനിയൻ ഗ്രീക്ക് ഓർത്തഡോക്സ് സഭ.[12][13][14]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.