![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/cb/Kerala_locator_map.svg/langml-640px-Kerala_locator_map.svg.png&w=640&q=50)
ചെങ്ങന്നൂർ
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു പട്ടണം / From Wikipedia, the free encyclopedia
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു പട്ടണം ആണ് ചെങ്ങന്നൂർ. ആലപ്പുഴ ജില്ലയുടെ കിഴക്കേ അറ്റത്താണ് ചെങ്ങന്നൂർ സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂർ ഒരു മുനിസിപ്പാലിറ്റി ഭരണപ്രദേശമാണ്. ചെങ്ങന്നൂർ ആസ്ഥാനമായി അതേ പേരിൽ തന്നെ ചെങ്ങന്നൂർ താലൂക്കും, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും നിലവിലുണ്ട്. പമ്പാനദിയുടെ കരയിലാണ് ചെങ്ങന്നൂർ പട്ടണം സ്ഥിതിചെയ്യുന്നത്.
ചെങ്ങന്നൂർ | |
9.3178°N 76.6117°E / 9.3178; 76.6117 | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
ചെയർമാൻ | |
' | |
' | |
വിസ്തീർണ്ണം | 14.60 ച.കി.മീ.ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,466 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
689121 +0479 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കായലുകൾ,കയർ ഉൽപ്പന്നങ്ങൾ |
പുരാതനകാലത്ത് “ശോണാദ്രി” എന്നറിയപ്പെട്ടിരുന്ന പ്രദേശമാണത്രെ ആധുനികകാലത്ത് ചെങ്ങന്നൂർ എന്നായി മാറിയത്. ശോണാദ്രി മലയാള വായ്മൊഴിയിൽ ചെങ്കുന്നായി പരിണമിക്കുകയും, കാലാന്തരത്തിൽ അത് ചെങ്ങന്നൂർ എന്നായി മാറുകയും ചെയ്തു. [അവലംബം ആവശ്യമാണ്] പമ്പയും, അച്ചൻകോവിലാറും, പമ്പയുടെ കൈവഴിയായ വരട്ടാറും, മണിമലയാറും ഊർവരതയേകിയ നാടാണ് ചെങ്ങന്നൂർ.