നഴ്സിങ്
From Wikipedia, the free encyclopedia
ആരോഗ്യപരിപാലന മേഖലയിലെ ഏറ്റവും പ്രധാനപെട്ട ഒരു വിദഗ്ധ തൊഴിലാണ് നർസിംഗ് അഥവാ ആധുനിക നർസിംഗ്. ഇംഗ്ലീഷ്: Nursing. ഇതൊരു പ്രൊഫഷണൽ വൈദഗ്ദ്യവും പരിശീലനവും വേണ്ടുന്ന ജോലിയാണ്. മലയാളികൾ ധാരാളമായി കടന്നു വരുന്ന ഒരു തൊഴിൽ കൂടിയാണ് നർസിംഗ് വിദേശ രാജ്യങ്ങളിൽ വളരെയേറെ വളർച്ച പ്രാപിച്ച ആധുനിക നർസിംഗ് ഫ്ളോറൻസ് നൈറ്റിംഗേൽ എന്ന ഇംഗ്ലീഷ് വനിതയുടെ നേതൃത്വത്തിൽ വികസിച്ചു വന്നതാണ്. രോഗികളെ ചികിത്സിക്കുന്നതിനും, അവരെ പരിചരിക്കുന്നതിനും, ആതുര ശുഷ്രൂഷയിലും, ശസ്ത്രക്രിയയിലും ഭാഗമാകുന്നതിലും, മറ്റ് ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനും ആവശ്യമായ ശാസ്ത്രീയ പരിശീലനം നേടിയ വിദഗ്ധരാണ് രജിസ്റ്റർഡ് നർസിംഗ് അഥവാ രജിസ്റ്റർഡ് നർസിംഗ് ഓഫീസർമാർ. ഒരു ആശുപത്രിയിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു വിഭാഗം ജീവനക്കാരാണ് നർസിംഗ് എന്നും പറയാം. വളരെയധികം ക്ഷമയും കാരുണ്യവും വൈദഗ്ദ്യവും ആവശ്യമുള്ള ഒരു തൊഴിൽ മേഖല കൂടിയാണിത്. പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളെ ശുശ്രൂഷിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നത് തികച്ചും വെല്ലുവിളിയും ഉത്തരവാദിത്വവും കഠിനാധ്വാനവും നിറഞ്ഞ ജോലിയാണ്. അതിനാൽ ഡോക്ടർമാരെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഭാഗമാണ് നർസിംഗ്.
A British nurse caring for a baby | |
തൊഴിൽ / ജോലി | |
---|---|
ഔദ്യോഗിക നാമം | Nurse |
തരം / രീതി | Healthcare professional |
പ്രവൃത്തന മേഖല | Health Care |
വിവരണം | |
അഭിരുചികൾ | Caring for general well-being of patients, treatment of patients |
വിദ്യാഭ്യാസ യോഗ്യത | Qualifications in terms of statutory regulations according to national, state, or provincial legislation in each country |
തൊഴിൽ മേഘലകൾ | *Hospital
|
വിദേശ രാജ്യങ്ങളിൽ നർസിംഗ് മേഖലയിൽ മലയാളികളുടെ സാന്നിധ്യം വളരെ ശക്തമാണ്. പലപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച നർസിംഗ് പ്രാക്ടീഷണർമാർ എന്ന പദവി കേരളീയരെ തേടി എത്താറുണ്ട്. സ്ത്രീകൾ മാത്രമല്ല, ഇന്ന് പുരുഷന്മാരും ധാരാളമായി കടന്നുവരുന്ന ഒരു തൊഴിൽ മേഖലയായി നർസിംഗ് മാറിയിട്ടുണ്ട്. [1][2] [3]