![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1c/Plutarch.gif/640px-Plutarch.gif&w=640&q=50)
പ്ലൂട്ടാർക്ക്
From Wikipedia, the free encyclopedia
പ്ലൂട്ടാർക്ക് എന്നറിയപ്പെടുന്ന ലുസിയസ് മെസ്ട്രിയസ് പ്ലൂട്ടാർക്കസ്[1] ഗ്രീക്ക് ജീവചരിത്രകാരനും പ്രബന്ധകാരനും ഇതിഹാസകാരനും ചിന്തകനും ആയിരുന്നു. ഗ്രീക്ക്, റോമൻ പൗരാണികതകളിലെ മഹദ്വ്യക്തികളുടെ ജീവചരിത്രങ്ങൾ സമാന്തരമായി അവതരിപ്പിക്കുന്ന സമാന്തരജീവിതങ്ങൾ, വിവിധവിഷയങ്ങളെ സംബന്ധിച്ച സന്മാർഗ്ഗ-ദാർശനിക ചിന്തകൾ അടങ്ങിയ മൊറേലിയ എന്നീ കൃതികളുടെ പേരിലാണ് അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്.[2] ചിന്തകനെന്ന നിലയിൽ, ബിസി ഒന്നാം നൂറ്റാണ്ടു മുതൽ എഡി മൂന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെ പ്രചരിച്ചിരുന്ന മധ്യപ്ലേറ്റോണികത എന്ന ദർശനപാരമ്പര്യത്തിൽ പെട്ടവനായാണ് ഇന്ന് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.
വസ്തുതകൾ പ്ലൂട്ടാർക്ക്ലുസിയൻ മെസ്ട്രിയസ് പ്ലൂട്ടാർക്കസ്, ജനനം ...
പ്ലൂട്ടാർക്ക് ലുസിയൻ മെസ്ട്രിയസ് പ്ലൂട്ടാർക്കസ് | |
---|---|
![]() സമാന്തരജീവചരിത്രങ്ങൾ 1565-ലെ ഷാക്ക് അമ്യോട്ടിന്റെ പരിഭാഷ | |
ജനനം | പൊതുവർഷം 46-നടുത്ത് കേറോണിയ, ബിയോഷ |
മരണം | പൊതുവർഷം 120-നടുത്ത് (74 വയസ്സിൽ) ഡെൽഫി, ഫോസിസ് |
തൊഴിൽ | ജീവചരിത്രകാരൻ, പ്രബന്ധകാരൻ, പുരോഹിതൻ, രാജദൂതൻ, ന്യായാധിപൻ |
ദേശീയത | റോമൻ പൗരത്വം നേടിയ യവനൻ |
വിഷയം | ജീവചരിത്രം, പലവക |
സാഹിത്യ പ്രസ്ഥാനം | മദ്ധ്യ-പ്ലേറ്റോണികത, ഗ്രീക്ക് സാഹിത്യം |
അടയ്ക്കുക