![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4d/Siyer-i_Nebi_-_Imam_Ali_und_Hamza_bei_dem_vorgezogenen_Einzelkampf_in_Badr_gegen_die_G%25C3%25B6tzendiener.jpg/640px-Siyer-i_Nebi_-_Imam_Ali_und_Hamza_bei_dem_vorgezogenen_Einzelkampf_in_Badr_gegen_die_G%25C3%25B6tzendiener.jpg&w=640&q=50)
ബദ്ർ യുദ്ധം
ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടം / From Wikipedia, the free encyclopedia
ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദർ യുദ്ധം( അറബി: غزوة بدر ). യൗമുൽ ഫുർഖാൻ എന്നാണ് ബദ്ർ യുദ്ധത്തെ ഖുർആൻ വിശേഷിപ്പിച്ചിട്ടുള്ളത്. പ്രവാചകൻ മുഹമ്മദിന്റെ s നേതൃത്വത്തിൽ മദീനയിലെ മുസ്ലിങ്ങളും മക്കയിലെ ഖുറൈശികളും തമ്മിൽ ക്രിസ്തുവർഷം 624 മാർച്ച് 13-നാണ് (ഹിജറ രണ്ടാം വർഷത്തിലെ റംസാൻ 17 വെള്ളിയാഴ്ച്) ഇപ്പോഴത്തെ സൗദി അറേബ്യയിലെ മദീന പ്രവിശ്യയിലെ ബദ്ർ എന്ന പ്രദേശത്ത് വെച്ച് ഏറ്റുമുട്ടൽ നടന്നത്. ഇസ്ലാമികചരിത്രത്തിൽ നിർണ്ണായകമായ ഈ യുദ്ധത്തിന്റെ വിജയം ദൈവിക ഇടപെടൽ മൂലമാണെന്ന് ഇസ്ലാമികവിശ്വാസികളും മുഹമ്മദിന്റെ യുദ്ധതന്ത്രങ്ങളുടെ വിജയമാണെന്ന് ശത്രു വിഭാഗവും കരുതുന്നു. ഖുർആനിൽ കൃത്യമായി പരാമർശമുള്ള ചുരുക്കം യുദ്ധങ്ങളിലൊന്നാണിത്. യുദ്ധത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ യുദ്ധത്തിന് ശേഷം എഴുതപ്പെട്ട ഹദീസുകളിൽനിന്നും ഇസ്ലാമിക ചരിത്ര പണ്ഡിതൻമാരുടെ ഗ്രന്ഥങ്ങളിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത്. ബദ്റിലെ വിജയത്തോടെ മദീനയിൽ മുഹമ്മദിന് സ്വീകാര്യത വർദ്ധിക്കുകയും, മദീനയിലെ നിരവധി ഗോത്രങ്ങൾ മുഹമ്മദുമായി സഖ്യം രൂപീകരിക്കുകയും ചെയ്തു[3].
ബദർ യുദ്ധം | |||||||
---|---|---|---|---|---|---|---|
മുസ്ലീം-ഖുറൈഷി യുദ്ധങ്ങളുടെ ഭാഗം | |||||||
![]() Scene from Siyer-i Nebi Hamza and Ali leading the Muslim armies at Badr. | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
മദീനയിലെ മുസ്ലീങ്ങൾ | മക്കയിലെ ഖുറൈഷികൾ | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
പ്രവാചകൻ മുഹമ്മദ്, ഹംസ, അലി | അമ്റ് ഇബ്ൻ ഹിഷാം(അബു ജഹൽ) ⱶ ഉത്ത്ബ ഇബിൻ റബീഹ ⱶ ഉമയ്യദ് ഇബിൻ ഖലഫ് ⱶ | ||||||
ശക്തി | |||||||
313 ആളുകൾ : 2 കുതിരകൾ, 70 ഒട്ടകങ്ങൾ[1] | 950 കാലാൾപ്പട, കുതിരപ്പട: 100 കുതിരകൾ, 170 ഒട്ടകങ്ങൾ | ||||||
നാശനഷ്ടങ്ങൾ | |||||||
14 മരണം | 70 മരണം 70 തടവുകാർ[2] |