മുറിയെറ്റ
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ റിവർസൈഡ് കൗണ്ടിയിലെ ഒരു നഗരമാണ് മുറിയെറ്റ. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിൽ 103,466 പേരുണ്ടായിരുന്നു. മരിയെറ്റയിലെ ജനസംഖ്യയുമായിരുന്നു. 2000 നും 2010 നും ഇടയിലുള്ള കാലത്ത് മുറിയെറ്റ നഗരത്തിലെ ജനസംഖ്യയിൽ 133.7 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇത് സംസ്ഥാനത്തെ ദ്രുതവേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നാണ്. 2010 ലെ ഈ ജനസംഖ്യാ വിസ്ഫോടനം ചരിത്രപരമായി കുറേക്കൂടി വലുതും കൂടുതൽ വാണിജ്യവൽക്കരിക്കപ്പെട്ടതുമായ തെക്കു വശത്തെ ടെമുകുള നഗരത്തെ മറികടക്കുന്ന രീതിയിലുള്ളതായിരുന്നു. അതുപോലെ ഇത് രണ്ടു നഗരങ്ങളുടേയും സംയോജിപ്പിക്കലിനു ശേഷമുള്ള ആദ്യത്തെ ജനസംഖ്യാ വർദ്ധനവുമായിരുന്നു. ടെമുകുളയും മുറിയെറ്റയും ചേർന്ന് ഇൻലാൻറ് എമ്പയർ മേഖലയുടെ തെക്കുപടിഞ്ഞാറൻ ആങ്കറായി പ്രവർത്തിക്കുന്നു. മുറിയെറ്റ-ടെമുകുള-മെനിഫീ അർബൻ ഏരിയയിലെ മൊത്തം ജനസംഖ്യ 2010-ലെ സെൻസസ് പ്രകാരം 441,546 ആയിരുന്നു.
മുറിയെറ്റ, കാലിഫോർണിയ | |
---|---|
City | |
City of Murrieta | |
Murrieta skyline | |
Motto(s): "The Future Of Southern California"[1] | |
Location in Riverside County and the State of California | |
Coordinates: 33°34′10″N 117°12′09″W | |
Country | United States |
State | California |
County | Riverside |
Incorporated | July 1, 1991[2] |
• City council[3] | Randon Lane Rick Gibbs Alan Long Jonathan Ingram Kelly Seyarto |
• City manager | Kim Summers[4] |
• ആകെ | 33.64 ച മൈ (87.12 ച.കി.മീ.) |
• ഭൂമി | 33.60 ച മൈ (87.02 ച.കി.മീ.) |
• ജലം | 0.04 ച മൈ (0.09 ച.കി.മീ.) 0.11% |
ഉയരം | 1,175 അടി (334 മീ) |
• ആകെ | 1,03,466 |
• കണക്ക് (2017)[8] | 1,13,326 |
• റാങ്ക് | 4th in Riverside County 63rd in California |
• ജനസാന്ദ്രത | 3,323.63/ച മൈ (1,283.26/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP codes | 92562–92564 |
Area code | 951 |
FIPS code | 06-50076 |
GNIS feature IDs | 1667919, 2411199 |
വെബ്സൈറ്റ് | www |