യാൻ ഒബ്ലാക്ക്
From Wikipedia, the free encyclopedia
സ്പാനിഷ് ഫുട്ബോൾ ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിന്റെയും സ്ലൊവേനിയ ദേശീയ ടീമിന്റെയും ഗോൾകീപ്പറായി കളിക്കുന്ന സ്ലൊവേനിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് യാൻ ഒബ്ലാക്ക് (ജനനം: 7 ജനുവരി 1993).
Personal information | |||
---|---|---|---|
Full name | Jan Oblak[1] | ||
Date of birth | (1993-01-07) 7 ജനുവരി 1993 (31 വയസ്സ്) | ||
Place of birth | Škofja Loka, Slovenia | ||
Height | 1.88 m (6 ft 2 in)[2] | ||
Position(s) | Goalkeeper | ||
Club information | |||
Current team | Atlético Madrid | ||
Number | 13 | ||
Youth career | |||
1998–2003 | Ločan | ||
2003–2004 | Olimpija | ||
2005–2009 | Olimpija Ljubljana | ||
Senior career* | |||
Years | Team | Apps | (Gls) |
2009–2010 | Olimpija Ljubljana | 34 | (0) |
2010–2014 | Benfica | 16 | (0) |
2010 | → Beira-Mar (loan) | 0 | (0) |
2011 | → Olhanense (loan) | 0 | (0) |
2011–2012 | → União de Leiria (loan) | 16 | (0) |
2012–2013 | → Rio Ave (loan) | 28 | (0) |
2014– | Atlético Madrid | 180 | (0) |
National team‡ | |||
2008 | Slovenia U15 | 1 | (0) |
2009 | Slovenia U16 | 2 | (0) |
2010–2012 | Slovenia U20 | 4 | (0) |
2009–2013 | Slovenia U21 | 18 | (0) |
2012– | Slovenia | 26 | (0) |
*Club domestic league appearances and goals, correct as of 7 March 2020 ‡ National team caps and goals, correct as of 13 October 2019 |
17-ാം വയസ്സിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിൽ ചേർന്ന ഒബ്ലാക്ക്, 2013-14 സീസണിൽ മൂന്ന് വ്യത്യസ്ത കിരീടങ്ങൾ (ട്രെബിൾ) നേടിയ ടീമിന്റെ ഭാഗമായിരുന്നു. പിന്നീട് അദ്ദേഹം 16 മില്യൺ യൂറോ പ്രതിഫലം നേടി അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി. അക്കാലത്ത് ലാ ലിഗയിലെ ഏറ്റവും വിലപിടിപ്പുള്ള ഗോൾകീപ്പറായി. 2015–16ൽ, മികച്ച ഗോൾകീപ്പർക്കുള്ള റിക്കാർഡോ സമോറ ട്രോഫി ഒബ്ലാക്ക് നേടി. 18 ഗോളുകൾ മാത്രം വഴങ്ങി ലാ ലിഗയിലെ എക്കാലത്തെയും മികച്ച റെക്കോർഡിന് അദ്ദേഹം സൃഷ്ടിച്ചു. തുടർന്നുള്ള മൂന്ന് സീസണുകളിലും അദ്ദേഹം ഈ അവാർഡിന് അർഹനായി. സ്ഥിരതയാർന്ന പ്രകടനത്തെത്തുടർന്ന് 2017, 2018 വർഷങ്ങളിൽ ബാലൺ ഡി ഓർ അവാർഡിനും ഒബ്ലാക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
അത്ലറ്റിക്കോ മാഡ്രിഡിനായി 200 ഓളം മത്സരങ്ങളിൽ കുപ്പായമണിഞ്ഞ ഒബ്ലാക്ക്, ക്ലബ്ബിനൊപ്പം റിയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി 2018 യുവേഫ സൂപ്പർ കപ്പ് നേടിയതടക്കം, മൂന്ന് പ്രധാന കിരീടങ്ങൾ നേടിയിട്ടുണ്ട്.
2012 ൽ സ്ലൊവേനിയയ്ക്കായി അദ്ദേഹം തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു.