ഒരു സാധാരണ യുഎസ്ബി സ്റ്റിക്ക് പോലെ തോന്നിക്കുന്ന ഒരു ചെറിയ ഉപകരണമാണ് യുഎസ്ബി കില്ലർ. ഒരു കമ്പ്യൂട്ടറിലോ മറ്റ് ഉപകരണത്തിലോ പ്ലഗ് ചെയ്യുമ്പോൾ, അത് യുഎസ്ബി പോർട്ടിലൂടെ ശക്തമായ വൈദ്യുത ആഘാതമേൽപ്പിക്കുന്നു. അത്തരം പവർ സർജുകളിൽ നിന്ന് ഉപകരണം പരിരക്ഷിച്ചില്ലെങ്കിൽ ഈ ഷോക്കുകൾക്ക് കേടുപാടുകൾ വരുത്താനോ നശിപ്പിക്കാനോ കഴിയും. ഉപകരണങ്ങൾക്ക് ഇലക്ട്രിക്കൽ സർജുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കുന്നതിനുള്ള ഒരു ഉപകരണമായാണ് ഇത് വിൽക്കുന്നത്. പവർ സർജുകളിൽ നിന്നും ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാർജിൽ നിന്നും സംരക്ഷണത്തിനായി വിവിധ കമ്പ്യൂട്ടർ ഉപകരണങ്ങൾ പരീക്ഷിക്കുന്നതിനാണ് ഈ ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നു; എന്നിരുന്നാലും, ദുഷ്പ്രവൃത്തിക്കായി(malicious use) ഈ ഉപകരണം ഉപയോഗപ്പെടുത്തിതയായുള്ള നിരവധി ഉദാഹരണങ്ങളുണ്ട്, മാത്രമല്ല ഏതെങ്കിലും പ്രധാനപ്പെട്ട കമ്പനികൾ പരിശോധനയ്ക്കായി ഇത് ഉപയോഗിക്കുന്നില്ല. അജ്ഞാത യുഎസ്ബി ഡ്രൈവുകൾ പ്ലഗ് ചെയ്യുന്നതിനെതിരെ വായനക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന ലേഖനങ്ങളിൽ ഈ യുഎസ്ബി പലപ്പോഴും പരാമർശിക്കപ്പെടുന്നു.[1][2][3]

മെക്കാനിസം

ഒരു യുഎസ്ബി കില്ലറിന് സാധാരണയായി കപ്പാസിറ്ററുകൾ എന്ന് വിളിക്കുന്ന ഭാഗങ്ങളുണ്ട്, കൂടാതെ അവ ചാർജ് ചെയ്യാനും ഡിസ്ചാർജ് ചെയ്യാനും പ്രത്യേക സർക്യൂട്ടുകൾ ഉണ്ട്. ഒരു യുഎസ്ബി പോർട്ടിലേക്ക് പ്ലഗ് ചെയ്യുമ്പോൾ, കപ്പാസിറ്ററുകൾ ചാർജ് ചെയ്യാൻ അത് ആദ്യം പോർട്ടിൽ നിന്ന് (സാധാരണയായി 5 വോൾട്ട് മാത്രം) വൈദ്യുതി എടുക്കുന്നു. അവ പൂർണ്ണമായി ചാർജ് ചെയ്തുകഴിഞ്ഞാൽ, ഉപകരണം സംഭരിച്ചിരിക്കുന്ന വൈദ്യുതിയെ യുഎസ്ബി പോർട്ടിലേക്ക് വളരെ ഉയർന്ന വോൾട്ടേജിൽ അയയ്‌ക്കുന്നു, ഇത് പ്ലഗ് ചെയ്‌തിരിക്കുന്ന ഉപകരണത്തിന് കേടുപാടുകൾ വരുത്തുന്നു[4][2][5].

യുഎസ്ബി കില്ലർ ഈതർകില്ലർ എന്ന മറ്റൊരു അപകടകരമായ ഉപകരണം പോലെയാണ്, ഇത് ഇൻ്റർനെറ്റ് കേബിൾ പോർട്ടുകൾ പോലെ സാധാരണയായി ചെറിയ അളവിൽ മാത്രം കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിലേക്ക് ശക്തമായ വൈദ്യുതി അയയ്ക്കുന്നു.[6]മെയിൻ ഇലക്‌ട്രിസിറ്റി, വാൾ സോക്കറ്റുകൾ മുതലായവയിൽ നിന്ന് വരുന്ന ശക്തമായ പവർ, ഇൻ്റർനെറ്റ് പോർട്ടുകൾ (RJ45) പോലെ സാധാരണയായി ചെറിയ അളവിൽ മാത്രം വൈദ്യുതി കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക കേബിളുകളിലൂടെ അയയ്‌ക്കപ്പെടുന്നു. ഈ ചെറിയ പോർട്ടുകൾ അത്തരം ഉയർന്ന പവർ കൈകാര്യം ചെയ്യാൻ സാധിക്കുകയില്ല, അതിനാൽ തന്നെ അവയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളെ നശിപ്പിക്കും[5].

മോഡലുകൾ

ഈ ഉപകരണത്തിൻ്റെ നിരവധി പതിപ്പുകളുണ്ട്, ഏറ്റവും പുതിയത് യുഎസ്ബി കില്ലർ v4 ആണ്. യുഎസ്ബി കില്ലർ v2 പോലെയുള്ള മുൻ പതിപ്പുകൾ സൃഷ്ടിച്ചത്, ഇത് നിർമ്മിച്ചത് ഡാർക്ക് പർപ്പിൾ(ഡാർക്ക് പർപ്പിൾ എന്നറിയപ്പെടുന്ന റഷ്യൻ കമ്പ്യൂട്ടർ ഗവേഷകൻ്റെ യഥാർത്ഥ പേര് പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. ഈ അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത്, അദ്ദേഹത്തിൻ്റെ ഐഡൻ്റിറ്റി പൊതുസമൂഹത്തിന് അജ്ഞാതമാണ്.) എന്ന വിളിപ്പേരിലറിയപ്പെടുന്ന, ഒരു റഷ്യൻ കമ്പ്യൂട്ടർ ഗവേഷകനാണ്[3][5].

ക്യാമറ ഫ്ലാഷുകളിൽ നിന്നുള്ള ഭാഗങ്ങൾ ഉപയോഗിച്ച് ഈ യുഎസ്ബി ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് നല്ലതാണ്, കാരണം അവ ഇതിനകം തന്നെ ശക്തമായ വൈദ്യുതി കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.[7][8]

ഈ യുഎസ്ബിയുടെ പുതിയ പതിപ്പ് 1800 വോൾട്ട് പവറിൽ വൈദ്യുത ഷോക്ക് സൃഷ്ടിക്കാൻ ഒരു സിസിഎഫ്എൽ (CCFL) ഡ്രൈവറിൽ നിന്നുള്ള ഭാഗങ്ങൾ ഉപയോഗിക്കുന്നു. ഇലക്‌ട്രോണിക്‌സ് ഷോക്കുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് പരിശോധിക്കുന്നതിന് വേണ്ടി ലളിതമായ രൂപകൽപ്പനയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി, ഷോക്ക് അയയ്‌ക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകുന്നതിനായി കൗണ്ട്‌ഡൗൺ ടൈമറും ബീപ്പിംഗ് ശബ്‌ദവും ഇതിലുണ്ട്.[9]ഉയർന്ന വോൾട്ടേജ് പൾസ് അയയ്‌ക്കുമ്പോൾ അവയെ നിയന്ത്രിക്കാൻ വൺ-ഷോട്ട് ടൈമർ സഹിതം വൈദ്യുത പ്രവാഹം സ്ഥിരമായി നിലനിർത്താൻ വേണ്ടി ലളിതമായ സർക്യൂട്ട് ഡിസൈൻ രണ്ട് ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്നു. ഒരു സ്പാർക്ക് ഗ്യാപ് പെട്ടെന്ന് പൊട്ടിത്തെറിച്ച് വൈദ്യുതി പുറത്തുവിടുന്നു, ഇത് ആവശ്യമായ പൾസ് സൃഷ്ടിക്കുന്നു.

സാധ്യമായ പ്രതിരോധം

യുഎസ്ബി ഇംപ്ലിമെൻറേഴ്സ് ഫോറം പ്രഖ്യാപിച്ച യുഎസ്ബി-സി പ്രാമാണീകരണത്തിനായുള്ള പുതിയ ക്രിപ്റ്റോഗ്രാഫിക് ഒതന്റിക്കേഷൻ പ്രോട്ടോക്കോൾ വഴി അനധികൃത യുഎസ്ബി കണക്ഷനുകൾ നിർമ്മിക്കുന്നത് തടയുന്നതിലൂടെ ഈ ഉപകരണത്തിൽ നിന്ന് പരിരക്ഷിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു, എന്നിരുന്നാലും ചില നിർമ്മാതാക്കൾ ഈ പ്രോട്ടോക്കോൾ മറികടക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്നു.[10]ചില ഡെവലപ്പർമാർ വിശ്വസിക്കുന്നത് ഒരു ഒപ്റ്റോകൗളറിന് ഈ ഉപകരണത്തിൽ നിന്ന് പരിരക്ഷിക്കാനാകുമെങ്കിലും പിന്നീടുള്ള പരിശോധനയിൽ നിന്ന് ഒരു ചെറിയ റൈസ് ടൈം ഹൈ വോൾട്ടേജ് പൾസ് പ്രയോഗിക്കുന്നത് ചില സെൻസിറ്റീവ് സിസ്റ്റങ്ങളെ തകരാറിലാക്കും.[1]

കോളേജ് ഓഫ് സെന്റ് റോസ് സംഭവം

2019 ഏപ്രിലിൽ, കോളേജ് ഓഫ് സെൻറ് റോസിലെ 27 കാരനായ മുൻ ഇന്ത്യൻ വിദ്യാർത്ഥി വിശ്വനാഥ് അകുത്തോട്ട, തന്റെ കോളേജിൽ 59 വിൻഡോസ് കമ്പ്യൂട്ടറുകളും 7 ഐമാക് കമ്പ്യൂട്ടറുകളും [11] യുഎസ്ബി കില്ലർ ഉപയോഗിച്ച് നശിപ്പിച്ചതായി കുറ്റം സമ്മതിച്ചു, അതിന്റെ ഫലമായി 50,000 ഡോളറിന്റെ നാശനഷ്ടങ്ങൾ സംഭവിച്ചു. ഏഴ് കമ്പ്യൂട്ടർ മോണിറ്ററുകളും കമ്പ്യൂട്ടർ-എൻഹാൻസ്ഡ് പോഡിയങ്ങളും അദ്ദേഹം നശിപ്പിച്ചു. [12][13]2019 ഓഗസ്റ്റിൽ അദ്ദേഹത്തിന് 12 മാസം തടവും ഒരു വർഷം നിരീക്ഷണത്തിലധിഷ്ഠിതമായ മോചനവും വിധിച്ചു. പുന:സ്ഥാപിക്കുന്നതിനുള്ള ചാർജായി 58,471 ഡോളർ നൽകാനും ഉത്തരവിട്ടു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.