യോനി
സ്ത്രീയുടെ ജനനേന്ദ്രിയം / From Wikipedia, the free encyclopedia
സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയുന്നത്. ലിംഗം അഥവാ പുരുഷ ജനനേന്ദ്രിയത്തെപ്പോലെ ഇതൊരു മൂത്ര വിസർജനാവയവമല്ല. സ്ത്രീകളിൽ മൂത്രനാളി യോനിയിൽ നിന്നും വ്യത്യസ്തമായി കാണപ്പെടുന്നു. യോനിനാളം ഇംഗ്ലീഷിൽ വാജിന (അഥവാ വജൈന) (Vagina) എന്നറിയപ്പെടുന്നു. (സംസ്കൃത=യോന). യോനി എന്നത് സംസ്കൃത പദമായ യോനയിൽ നിന്നുൽഭവിച്ചതാണ്. കുഴിഞ്ഞിരിക്കുന്നത്, കുഴൽ പോലെ ഉള്ളത്, ഉൾവലിഞ്ഞത് എന്നൊക്കെയാണർത്ഥം. ഗർഭാശയത്തിലേയ്ക്കുള്ള നീണ്ട കുഴൽ തന്നെയാണീ അവയവം. സസ്തനികളിലും മാർസൂപിയൽസിലും ഉള്ള പൊതുവായുള്ള അവയമാണ്. എല്ലാ പെൺ ജന്തുക്കളിലും ഇതിന്റെ രൂപഭേദങ്ങളാ എങ്കിലും ഈ അവയവം ഉണ്ട്. ആർത്തവം, പ്രസവം, ലൈംഗികബന്ധം എന്നിവ യോനിയിലൂടെ നടക്കുന്ന പ്രധാനപ്പെട്ട മൂന്ന് ജൈവീക പ്രക്രിയകളാണ്[1].
വിക്കിപീഡിയ സെൻസർ ചെയ്തിട്ടില്ല. ഈ ലേഖനം കൈകാര്യം ചെയ്യുന്ന വിഷയം സമ്പൂർണ്ണമായി പ്രതിപാദിക്കുന്നതിന് ആവശ്യമായ വിവരങ്ങളോ ചിത്രങ്ങളോ ചിലർക്ക് അപ്രിയകരമോ എതിർപ്പുണ്ടാക്കുന്നതോ ആകാം.
ഒരു താളിലെ ചിത്രങ്ങൾ മറയ്ക്കുന്നതിന് സഹായം:ഒരു ചിത്രം എങ്ങനെ മറയ്ക്കാം നോക്കുക. |
കൂടുതൽ വിവരങ്ങൾ യോനി, ലാറ്റിൻ ...
യോനി | |
---|---|
പരിച്ഛേദം | |
യോനി-സ്ത്രിയുടെ പ്രതുൽപാധന അവയവം-രേഖാ ചിത്രം 1 കൃസരി; 2 ചെറു യോനി പുടം; 3 വൻ യോനീ പുടം; 4 മൂത്ര നാളി
| |
ലാറ്റിൻ | "sheath" or "scabbard" |
ഗ്രെയുടെ | subject #269 1264 |
ശുദ്ധരക്തധമനി | Iliolumbar artery, vaginal artery, middle rectal artery |
ലസിക | upper part to internal iliac lymph nodes, lower part to superficial inguinal lymph nodes |
ഭ്രൂണശാസ്ത്രം | urogenital sinus and paramesonephric ducts |
കണ്ണികൾ | Vagina |
Dorlands/Elsevier | v_01/12842531 |
അടയ്ക്കുക