വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ
From Wikipedia, the free encyclopedia
ഇന്നതാണ് സ്രോതസ്സ് എന്ന് ചൂണ്ടിക്കാട്ടുന്ന ഒരുവരി വിവരണമാണ് സൈറ്റേഷൻ, അല്ലെങ്കിൽ അവലംബം:
റിറ്റർ, റോൺ. ദി ഓക്സ്ഫോഡ് സ്റ്റൈൽ മാനുവൽ. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റ് പ്രസ്സ്, 2002, പേജ്. 1.
ഈ താൾ വിക്കിപീഡിയയുടെ പരിശോധനായോഗ്യത സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്. |
അവലംബങ്ങൾ വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളുടെയും ഒരു പ്രധാന ഭാഗമാണ്. ലേഖനം ഏതൊക്കെ വിശ്വസനീയമായ സ്രോതസ്സുകളെ ആശ്രയിച്ചാണ് എഴുതപ്പെട്ടത് എന്ന് ഇവ വ്യക്തമാക്കുന്നു. മിക്കപ്പോഴും അവലംബങ്ങൾ അടിക്കുറിപ്പുകളായാണ് നൽകപ്പെടുന്നത്. ഇവ ലേഖനത്തിലെ എഴുത്തിനിടയിലും പ്രത്യക്ഷപ്പെട്ടേയ്ക്കാം. ഒരു പ്രസ്താവനയ്ക്കിടെയോ അതിനു തൊട്ടുപിന്നാലെയോ സൂപ്പർസ്ക്രിപ്റ്റ് അക്കമായോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സൂചിപ്പിക്കപ്പെടുന്ന തരം അവലംബങ്ങളെ ഇൻലൈൻ സൈറ്റേഷനുകൾ എന്നാണ് വിളിക്കുന്നത്.
ഒരു ലേഖനത്തിനുള്ളിൽ എവിടെയും ചേർത്തിട്ടുള്ള ഉദ്ധരണികൾക്കും, ചോദ്യം ചെയ്യപ്പെട്ടതോ ചോദ്യം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളതോ ആയ എല്ലാ വിവരങ്ങൾക്കും ഇൻലൈൻ സൈറ്റേഷനുകൾ ആവശ്യമാണെന്ന് വിക്കിപീഡിയയുടെ പരിശോധനായോഗ്യത സംബന്ധിച്ച നയം നിഷ്കർഷിക്കുന്നുണ്ട്. എന്നിരുന്നാലും ലേഖകർ വിക്കിപീഡിയയിൽ ചേർക്കുന്ന എല്ലാ വിവരങ്ങൾക്കും അവലംബം നൽകുന്നതാണ് നല്ലത്. എല്ലാ വിശദാംശങ്ങളും അപ്രതീക്ഷിതമായി ചോദ്യം ചെയ്യപ്പെടാനും നീക്കം ചെയ്യപ്പെടാനും സാദ്ധ്യതയുണ്ട്.
അവലംബങ്ങൾ ചേർക്കുകയും അവയുടെ കെട്ടും മട്ടും ശരിപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെ എന്നാണ് ഈ താളിൽ വിശദീകരിക്കുന്നത്. ഒരു താളിൽ ഒരേ രീതിയിലായിരിക്കണം അവലംബം ചേർക്കേണ്ടത്. ഒരു താളിൽ ഒരു രീതിയിൽ അവലംബങ്ങൾ ചേർത്തിട്ടുണ്ടെങ്കിൽ താങ്കൾ തിരുത്തുകൾ വരുത്തുമ്പോഴും അതേ രീതി സ്വീകരിക്കേണ്ടതാവശ്യമാണ്. ഈ രീതി മാറ്റണമെന്നുണ്ടെങ്കിൽ ആദ്യം സംവാദം താളിൽ ചർച്ച ചെയ്ത് ഒരു സമവായമുണ്ടാക്കുക. ശരിയായ രീതിയിലാവണം അവലംബങ്ങൾ ചേർക്കേണ്ടത് എന്നതിനു പ്രാധാന്യമുണ്ടെങ്കിലും സ്രോതസ്സിനെ തിർച്ചറിയാൻ തക്ക വിവരങ്ങൾ ചേർത്തിരിക്കണം എന്നതാണ് പരമപ്രധാനമായ കാര്യം. ആവശ്യമുണ്ടെങ്കിൽ മറ്റുള്ളവർ താങ്കൾ ചേർത്ത അവലംബത്തിന്റെ ഘടന മെച്ചപ്പെടുത്തിക്കോളും. വിക്കിപീഡിയ:തുടക്കക്കാർക്കായുള്ള അവലംബങ്ങൾ ചേർക്കേണ്ടതു സംബന്ധിച്ച സഹായി ഇതു സംബന്ധിച്ച് ഒരു മുഖവുര നൽകുന്നുണ്ട്.