ഇസ്ലാം മതവിശ്വസികൾ നല്കേണ്ട മതനിയമപ്രകാരമുള്ള ദാനം From Wikipedia, the free encyclopedia
ഇസ്ലാം മതവിശ്വസികൾ നല്കേണ്ട മതനിയമപ്രകാരമുള്ള ദാനമാണ് സകാത്ത് . (അറബി: زكاة) . സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാകൽ, ശുദ്ധീകരിക്കൽ, ഗുണകരം എന്നൊക്കെയാണർഥം. ഇത് ധനികൻ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികൾക്ക് നല്കുന്ന ഔദാര്യമല്ല, മറിച്ച് ധനികന്റെ സ്വത്തിൽ അവർക്ക് ദൈവം നല്കിയ അവകാശമാണ് എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. നിർബന്ധബാദ്ധ്യതയായി ഇസ്ലാം ഇതിനെ എണ്ണിയിരിക്കുന്നു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നമത്തേതാണ് സകാത്ത്. നിർബന്ധമല്ലാത്ത ഐച്ഛിക ദാനത്തെ സ്വദഖ എന്ന് പറയുന്നു. സകാത്ത് സ്വദഖയായി പലരും തെറ്റിദ്ധരിക്കാറുണ്ട്. സകാത്തു് രണ്ടു് തരം.
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
എല്ലാ മുസ്ലിങ്ങളും നിർബന്ധമായും നല്കിയിരിക്കേണ്ട സകാത്താണ് സകാത്തുൽ ഫിത്വർ . ആവശ്യക്കാരനായ ഒരു മനുഷ്യനെ ഊട്ടുവാൻ മതിയായ അത്രയുമാണ് (1 സ്വാഹ് ) ഇതിന്റെ അളവ്. റമദാൻ മാസത്തിന്റ അവസാനത്തിലാണ് സകാത്തുൽ ഫിത്വർ നൽകേണ്ടത്.
ഖുർആനിൽ പറഞ്ഞ സകാത്തിന്റെ അവകാശികള്ക്ക് മുസ്ലിംകൾ തങ്ങളുടെ സമ്പൽസമൃദ്ധിയിൽ (സമ്പത്ത്, വിളകൾ, സ്വർണ്ണം, നിധികൾ, വളർത്തുമൃഗങ്ങൾ, തുടങ്ങിയവ) നിന്നും നിശ്ചിത ശതമാനം വാർഷിക കണക്കെടുത്ത് ഏല്പിക്കുന്നതാണ് സകാത്തുൽ മാൽ. ഇത് കൊടുക്കൽ വിശ്വാസികൾക്ക് നിർബന്ധമാണ്.
ഒരു മുസ്ലിം നിശ്ചിത അളവ് സമ്പത്തിന്റെ ഉടമയായി ഒരു വർഷം പൂർത്തിയാകുമ്പോഴാണ് അവന് സകാത്ത് നിർബന്ധമാകുന്നത്. സകാത്ത് കൊടുക്കാൻ നിബന്ധമായ ഏറ്റവും കുറഞ്ഞ അളവിനെ നിസാബു് എന്നുവിളിക്കുന്നു. ഹദീഥുകളുടെ അടിസ്ഥാനത്തിൽ സ്വർണ്ണം, വെള്ളി എന്നിവയുടെ നിസാബ് താഴെ പറഞ്ഞിരിക്കുന്ന പ്രകാരമാണ്. ശുദ്ധമായ സ്വർണ്ണം 20 ദിനാർ അഥവാ (85 ഗ്രാം അതായത് 10.625 പവൻ), വെള്ളി 100 ദിർഹം (595 ഗ്രാം). സ്വർണ്ണം, വെള്ളി, പണം, വസ്തുവകകൾ, കച്ചവടസാമഗ്രികൾ, ഓഹരികൾ മുതലായവക്ക് 2.5% ആണ് സക്കാത്ത്. കാർഷിക ഉൽപ്പന്നങ്ങൾ പ്രകൃത്യാ നനക്കുന്നവയാണെങ്കിൽ 10% -വും കൃത്രിമമായി നനക്കുന്നവയാണെങ്കിൽ 5%-വും ആണ് സക്കാത്ത്.
“ | ദാനധർമ്മങ്ങൾ (നൽകേണ്ടത്) ദരിദ്രൻമാർക്കും, അഗതികൾക്കും, അതിന്റെ കാര്യത്തിൽ പ്രവർത്തിക്കുന്നവർക്കും, (ഇസ്ലാമുമായി) മനസ്സുകൾ ഇണക്കപ്പെട്ടവർക്കും, അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവർക്കും, അല്ലാഹുവിന്റെ മാർഗ്ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കൽ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. | ” |
— ഖുർആൻ (മലയാളവിവിർത്തനം), 9:60 |
ഒട്ടകം, മാട് വർഗ്ഗം, ആടുകൾ എന്നിവയാണ് സകാത്ത് നൽകേണ്ടുന്ന പരിധിയിൽ വരുന്ന കാലികൾ. കാലികളുടെ നിസ്വാബും അവയുടെ നൽകേണ്ടതായ വിഹിതവും താഴെ ചേർക്കുന്നു.
ഒട്ടകത്തിന്റെ നിസ്വാബ് 5 എണ്ണമാണ് 5 മുതൽ 9 വരെ 1 ആട് 10 മുതൽ 14 വരെ 2 ആട് 15 മുതൽ 19 വരെ 3 ആട് 20 മുതൽ 24 വരെ 4 ആട് 25 മുതൽ 35 വരെ 1 വയസ്സുള്ള 1 ഒട്ടകം. അല്ലെങ്കിൽ2 വയസ്സുള്ള ഒരൊട്ടകം. 36 മുതൽ 45 വരെ 2 വയസ്സുള്ള ഒരു ഒട്ടകം 46 മുതൽ 60 വരെ 3 വയസ്സുള്ള ഒരു ഒട്ടകം 61 മുതൽ 75 വരെ 4 വയസ്സുള്ള ഒരു ഒട്ടകം 76 മുതൽ 90 വരെ 2 വയസ്സുള്ള 2 ഒട്ടകം 91 മുതൽ 120 വരെ 3 വയസ്സുള്ള 2 ഒട്ടകം പിന്നീട് വരുന്ന ഓരോ 40 നും 2 വയസ്സുള്ള ഓരോ ഒട്ടകം വീതം. ഓരോ 50 ന് 3 വയസ്സുള്ള ഒട്ടകവും.
മാട് വർഗ്ഗത്തിന്റെ നിസ്വാബ് 30 മൃഗം 30 മുതൽ 39 വരെ 1 വയസ്സായ കാളക്കുട്ടി് 40 മുതൽ 59 വരെ 2 വയസ്സായ പശുക്കുട്ടി 60 മുതൽ 69 വരെ 1 വയസ്സുള്ള 2 കാളക്കുട്ടി 70 മുതൽ 79 വരെ 2 വയസ്സുള്ള 1 പശുക്കുട്ടിയും 1 വയസ്സുള്ള 1 കാളക്കുട്ടിയും. പിന്നീട് ഓരോ 30 നും 2 വയസ്സുള്ള 1 കാളക്കുട്ടി വീതവും. ഓരോ 40 ന് 2വയസ്സുള്ള പശുക്കുട്ടിയും.
ആടിന്റെ നിസ്വാബ് 40 എണ്ണമാണ് 40 മുതൽ 120 വരെ 1 ആട്് 121 മുതൽ 200 വരെ 2 ആട് 201 മുതൽ 300 വരെ 3 ആട് 301 മുതൽ 400 വരെ 4 ആട് 401 മുതൽ 500 വരെ 5 ആട് പിന്നീട് വരുന്ന ഓരോ 100 നും ഓരോ ആട് വീതമാണ് നൽകേണ്ടത്.
മേൽ പറയപ്പെട്ടവയല്ലാത്ത കോഴി, താറാവ്, ആന തുടങ്ങിയവയെ വ്യവസായിക അടിസ്ഥാത്തിൽ വളർത്തുന്ന അവസ്ഥയുണ്ടായാൽ അതിൽ നിന്ന് ലഭിക്കുന്ന വരുമാനം നാണയത്തിന്റെ നിസ്വാബിന് തുല്യമായ സംഖ്യയുണ്ടായാൽ അതിന്റെ 2.5% സകാത്ത് കൊടുക്കൽ നിർബന്ധമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.