From Wikipedia, the free encyclopedia
ആപ്പിൾ വികസിപ്പിച്ച വെബ് ബ്രൗസർ ആണ് സഫാരി. മാക് ഒഎസ് എക്സ് v10.3 ഉം അതിന്റെ തുടർച്ചകളിലും അടിസ്ഥാന ബ്രൗസർ ആയ സഫാരിയുടെ പബ്ലിക് ബീറ്റ ജനുവരി 7,2003 നു ഇറങ്ങി[1]. ആപ്പിൾ ഐഫോണിലെയും ഐപോഡിലെയും ബ്രൗസർ ഇതു തന്നെ. മൈക്രോസോഫ്റ്റ് വിൻഡോസിനുള്ള പതിപ്പ് ജൂൺ 11,2007ൽ ഇറങ്ങി[2]. വിൻഡോസ് എക്സ് പി,വിസ്ത എന്നിവയിലും ഇതുപയോഗിക്കാം.
ഉപയോഗത്തിനു ലഭ്യമായതിനു ശേഷം സഫാരിയുടെ ഉപയോക്താക്കളുടെ എണ്ണത്തിൽ കുത്തനെയുള്ള വർദ്ധനവാണുണ്ടായിട്ടുള്ളത്.നെറ്റ് ആപ്ലിക്കേഷൻസിന്റെ കണക്കനുസരിച്ച് ബ്രൗസർ വിപണിയിലെ 6.25% പങ്ക് സഫാരി കൈയടക്കിയിരിക്കുന്നു[3].
വികസിപ്പിച്ചത് | Apple Inc. |
---|---|
Engine |
|
ഓപ്പറേറ്റിങ് സിസ്റ്റം | മാക് ഒഎസ് എക്സ്, മൈക്രോസോഫ്റ്റ് വിൻഡോസ്, iPhone OS |
തരം | വെബ് ബ്രൗസർ |
അനുമതിപത്രം | Proprietary Engine under GNU LGPL |
വെബ്സൈറ്റ് | www.apple.com/safari/ |
ആധുനിക ബ്രൗസറുകൾക്കുള്ള മിക്ക സവിശേഷതകളും സഫാരിക്കുണ്ട്. ചില സൗകര്യങ്ങൾ വ്യത്യസ്തമായി അവതരിപ്പിച്ചതിനൊപ്പം നൂതനമായവ ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.