സിംഹവാലൻ കുരങ്ങ്
From Wikipedia, the free encyclopedia
പശ്ചിമഘട്ട[Western Ghat]ത്തിൽ മാത്രം കാണപ്പെടുന്ന വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന മക്കാക്ക് (Macaque) വർഗത്തിൽ പെട്ട കുരങ്ങുകളാണ് സിംഹവാലൻ കുരങ്ങ്[1] (Lion-tailed Macaque). ഇതിന്റെശാസ്ത്രീയനാമം Macaca Silenus എന്നാണ്.[2] ലോകത്ത് പശ്ചിമഘട്ടത്തിന്റെ തെക്കൻപകുതിയിൽ മാത്രം കാണുന്ന ജീവി വർഗ്ഗമാണ് സിംഹവാലൻ കുരങ്ങ്. കേരളത്തിൽ സൈലന്റ് വാലി(Silent Valley- നിശ്ശബ്ദ താഴ്വര) യിലും തമിഴ്നാട്ടിൽ കളക്കാട് -മുണ്ടന്തുറൈ വന്യജീവിസങ്കേതം ഉൾപ്പെടുന്ന ആശാംബൂ മലനിരകളിലുമാണ് സിംഹവാലൻ കുരങ്ങുകൾക്ക് ദീർഘകാലം നിലനിൽക്കാൻ പറ്റിയ തുടർച്ചയായ ആവാസവ്യവസ്ഥ ഉള്ളത്. വർഷത്തിൽ എല്ലാകാലത്തും കായ്കനികൾ ലഭിക്കുക നിത്യഹരിതവനങ്ങളിൽ മാത്രമാണ്. അതുകൊണ്ടാണ് സിംഹവാലൻ സൈലന്റ് വാലിയുടെ ഭാഗമായത്.
വസ്തുതകൾ സിംഹവാലൻ കുരങ്ങ് Lion-tailed Macaque, പരിപാലന സ്ഥിതി ...
സിംഹവാലൻ കുരങ്ങ് Lion-tailed Macaque | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Cercopithecidae |
Genus: | Macaca |
Species: | M. silenus |
Binomial name | |
Macaca silenus (Linnaeus, 1758) | |
Synonyms | |
|
അടയ്ക്കുക