സ്റ്റീവ് ബികോ
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന വിരുദ്ധ പ്രവർത്തകൻ (1946-1977) / From Wikipedia, the free encyclopedia
ദക്ഷിണാഫ്രിക്കയിലെ കുപ്രസിദ്ധമായ അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടിയ മനുഷ്യാവകാശ പ്രവർത്തകനായിരുന്നു സ്റ്റീഫൻ ബെന്ദു ബികോ എന്ന സ്റ്റീവ് ബികോ(18 ഡിസംബർ 1946 – 12 സെപ്തംബർ 1977).[2] കറുത്ത വർഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ബ്ലാക്ക് കോൺഷ്യസ്നസ്സ് മൂവ്മെന്റ് എന്നൊരു പ്രസ്ഥാനം ആരംഭിച്ചു. അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടി മരിച്ച ഒരു രക്തസാക്ഷിയായിരുന്നു സ്റ്റീവ്.
സ്റ്റീവ് ബികോ | |
---|---|
ജനനം | സ്റ്റീഫൻ ബെന്ദു ബികോ (1946-12-18)18 ഡിസംബർ 1946 കിങ് വില്ല്യംസ് ടൗൺ, ദക്ഷിണാഫ്രിക്ക |
മരണം | 12 സെപ്റ്റംബർ 1977(1977-09-12) (പ്രായം 30) പ്രെട്ടോറിയ, ദക്ഷിണാഫ്രിക്ക |
തൊഴിൽ | മനുഷ്യാവകാശപ്രവർത്തകൻ (അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാട്ടം നടത്തി) |
ജീവിതപങ്കാളി(കൾ) | സിക്കി മഷാലാബ മാംഫെല റാഫേൽ |
കുട്ടികൾ | എൻകോസിനാതി ബികോ സമോറ ബികോ ലെറാതോ ബികോ മൊലാത്സി ബികോ ലുമേലോ ബികോ [1] |
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ അംഗമല്ലായിരുന്നിട്ടു കൂടി, അവരുടെ നേതാക്കളുടെ പട്ടികയിൽ സ്റ്റീവിനും ഇടംപിടിക്കാൻ കഴിഞ്ഞു. സ്റ്റീവിന് അത്രമാത്രം ജനപ്രീതി ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്നു.[3] 1977 ഓഗസ്റ്റ് 18 ന് ബികോ നടത്തിയ ഒരു ഉപരോധസമരവുമായി ബന്ധപ്പെട്ട് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകുയം 22മണിക്കൂർ നീണ്ടു നിന്ന ക്രൂരമായ പീഡനത്തിനിരയാക്കുകയും ചെയ്തു. 1977 സെപ്തംബർ 12 ന് പ്രട്ടോറിയ ജയിലിൽ വെച്ച് ബികോ മരണമടഞ്ഞു.[4]