സിന്ധി ഭാഷ
From Wikipedia, the free encyclopedia
സിന്ധി (അറബിക്: سنڌي, ദേവനാഗരി: सिन्धी) ഇപ്പോൾ പാകിസ്താനിൽ സ്ഥിതിചെയ്യുന്ന സിന്ധ് പ്രദേശത്തെ ഭാഷയാണ്. ലോകമെമ്പാടുമായി രണ്ട്കോടിയിലധികം ആൾക്കാർ സംസാരിക്കുന്ന ഭാഷയായ സിന്ധി, പാകിസ്താനിൽ 1.85 കോടി ആൾക്കാരും ഇന്ത്യയിൽ 25,35,485[1] ആൾക്കാരും സംസാരിക്കുന്നുണ്ട്. ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയായ സിന്ധി, പാകിസ്താനിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ്. ആദ്യകാലത്ത് ദേവനാഗരി ലിപിയിൽ എഴുതപ്പെട്ടിരുന്ന സിന്ധിക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് അറബിയിൽനിന്നും രൂപാന്തരപ്പെടുത്തിയ ലിപി നിർമ്മിക്കാൻ മുൻകൈ എടുത്തത്. ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെട്ട ഭാഷയാണ് സിന്ധി.
സിന്ധി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സിന്ധി (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ സിന്ധി, Native to ...
സിന്ധി | |
---|---|
سنڌي सिन्धी Sindhī | |
Native to | ഇന്ത്യ പാകിസ്താൻ കൂടാതെ ഹോങ്ങ്കോങ്ങ്, ഒമാൻ, സിംഗപ്പൂർ, യു.എ.ഇ. ,യുണൈറ്റഡ് കിങ്ഡം, യു.എസ്.എ, ഫിലിപ്പീൻസ്, |
Region | തെക്കേ ഏഷ്യ |
Native speakers | 2.13 കോടി |
ഇന്തോ-യൂറോപ്പിയൻ
| |
അറബിക്, ദേവനാഗരി | |
Official status | |
Official language in | ഇന്ത്യ, പാകിസ്താനിൽ പ്രാദേശികഭാഷ |
Language codes | |
ISO 639-1 | sd |
ISO 639-2 | snd |
ISO 639-3 | snd |
അടയ്ക്കുക