ഹിന്ദു
From Wikipedia, the free encyclopedia
ഹിന്ദൂയിസത്തിന്റെ ദർശനങ്ങളും സംസ്കാരവും വിശ്വാസങ്ങളും പിൻതുടരുന്ന വ്യക്തിയാണ് ഹിന്ദു (ഉച്ചാരണംⓘ, ദേവനാഗരി: हिन्दू , ഇംഗ്ലീഷ്:Hindu).
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
വിശ്വാസങ്ങളും ആചാരങ്ങളും
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ഹിന്ദു ധർമം എന്നത് ഭാരത ഉപഭൂഖ ഖണ്ഡത്തിൽ ഉടലെടുത്ത മതപരവും ദാർശനികവും സാംസ്കാരികവുമയ വ്യവസ്ഥകളുടെ ഒരു സഞ്ചയമാണ്. ലോകത്തിലെ ഏറ്റവും വലിയ മതങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഹിന്ദു മതം. ലോക ജനസംഖ്യയിൽ ഏകദേശം 125 കോടി ആൾക്കാർ ഹിന്ദുക്കളാണ്. ഇവരിൽ ഏകദേശം 101 കോടി ആളുകൾ ഭാരതത്തിൽ ജീവിക്കുന്നു; 3 കോടി ആളുകൾ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. [1] ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാൻമാർ (ബർമ), പാകിസ്താൻ, ശ്രീലങ്ക, ഫിജി, ഗയാന, നേപാൾ, സിംഗപ്പൂർ, മലേഷ്യ, ദക്ഷിണാഫ്രിക്ക, കെനിയ, മൗറീഷ്യസ്, സുരിനാം, ട്രിനിഡാഡ് ടൊബാഗോ, കാനഡ, നെതർലാൻഡ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം കൂടിയ ഹിന്ദു ജനസംഖ്യയുള്ളവയാണ്.[2]