From Wikipedia, the free encyclopedia
കൊടിയാക്ക്, അലാസ്കയിലെ കൊടിയാക് ദ്വീപിലെ ഒരു പ്രധാന പട്ടണമാണ്. 3,670 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഈ ദ്വീപ് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ്. ഈ ദ്വീപ് എമറാൾഡ് ദ്വീപെന്നും അറിയപ്പെടുന്നു.
കൊടിയാക്ക്, അലാസ്ക Sun'aq | |
---|---|
View of Kodiak from Pillar Mountain. At center, from top to bottom: the Near Island Bridge, downtown and the small boat harbor. | |
Motto(s): "Alaska's Emerald Isle" | |
Location in Alaska | |
Country | United States |
State | Alaska |
Borough | Kodiak Island |
Incorporated | September 11, 1940[1] |
• Mayor | Patricia B. "Pat" Branson[2] |
• State senator | Gary Stevens (R) |
• State rep. | Louise Stutes (R) |
• ആകെ | 6.8 ച മൈ (12.10 ച.കി.മീ.) |
• ഭൂമി | 5.4 ച മൈ (9.5 ച.കി.മീ.) |
• ജലം | 3.5 ച മൈ (4.5 ച.കി.മീ.) |
ഉയരം | 49 അടി (15 മീ) |
(2010) | |
• ആകെ | 6,130 Ranked 8th |
• കണക്ക് (2014)[3] | 6,304 |
സമയമേഖല | Alaska (AKST) |
• Summer (DST) | UTC-9 (AKDT) |
ZIP code | 99615, 99619, 99697 |
Area code | 907 |
FIPS code | 02-40950 |
GNIS feature ID | 1404875 |
വെബ്സൈറ്റ് | City Website |
തദ്ദേശവാസികളായ അല്യൂട്ടിക് വർഗ്ഗക്കാർ 7,000 വർഷങ്ങളായി ഇവിടെ ജീവിച്ചുവരുന്നു. സ്റ്റീഫൻ ഗ്ലോട്ടോവ് എന്ന റഷ്യൻ പര്യവേക്ഷകനാണ് ദ്വീപ് കണ്ടുപിടിച്ചത്. അദ്ദേഹം Kad’yak(Кадьяк) എന്ന പേരാണ് നൽകിയത്. റഷ്യൻ കാലഘട്ടത്തിൽ ഇവിടം രോമവ്യവസായത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. അക്കാലത്തെ റഷ്യൻ-അമേരിക്കൻ കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പഴയ ഒരു പാണ്ടികശാല ഈ നഗരത്തിന്റെ പ്രധാനഭാഗത്ത് ബാരനോവ് മ്യൂസിയം എന്ന പേരിൽ നിലനിർത്തിയിരിക്കുന്നു. 1808 ൽ പണിതുയർത്തിയ ഈ കെട്ടിടമാണ് അലാസ്ക സംസ്ഥാനത്തെ ഇന്നും നില നില്ക്കുന്ന ഏറ്റവും പഴയ നിർമ്മിതി. റഷ്യൻ അമേരിക്കയുടെ ആദ്യ തലസ്ഥാനം ഇവിടെയായിരുന്നു. പിന്നീട് 1804 ൽ Novoarkhangelsk (ഇപ്പോഴത്തെ സിറ്റ്ക) യിലേയ്ക്കു തലസ്ഥാനം മാറ്റി സ്ഥാപിച്ചു. റഷ്യൻ ചക്രവർത്തിയുടെ ഉത്തരവു പ്രകാരം കടൽനായ്ക്കളെയും മറ്റും വേട്ടയാടി രോമവ്യവസായത്തെ പുഷ്ടിപ്പെടുത്തുന്നതിനും ഒരു സ്ഥിരമായ വാസസ്ഥലം പണിതുയർത്തുന്നതിനുമായി 1799 ൽ റഷ്യൻ-അമേരിക്കൻ കമ്പനി രൂപീകൃതമായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അനിയന്ത്രിതമായ വേട്ടയാടൽ മൂലം കടൽനായ്ക്കളുടെ എണ്ണത്തിൽ വൻതോതിലുള്ള കുറവു വന്നു. അതുപോലെ യൂറോപ്യൻ കുടിയേറ്റക്കാരുടെ ആഗമനത്തോടെ യൂറോപ്പിലെ സാംക്രമിക രോഗങ്ങളും അവരുമായുള്ള ഏറ്റുമുട്ടലുകളും തദ്ദേശവാസികളായ അമേരിക്കൻ ഇന്ത്യക്കാരുടെ 85 ശതമാനവും ഇവിടെനിന്ന് അപ്രത്യക്ഷമാകുന്നതിനും കാരണായി. അലാസ്ക റഷ്യയിൽ നിന്ന് അമേരിക്കൻ ഐക്യനാടുകൾ വാങ്ങുന്ന കാലത്ത് കൊടിയാക്ക് ഒരു മത്സ്യ ബന്ധന കേന്ദ്രമായി മാറിയിരുന്നു.
2000 ലെ സെൻസസ് അനുസരിച്ച് കൊടിയാക്കിലെ ജനസംഖ്യ 6,334 ആയിരുന്നു. 46.40 ശതമാനം വെളുത്ത വർഗ്ഗക്കാർ, 0.69 ശതമാനം ആഫ്രിക്കൻ അമേരിക്കക്കാർ, 10.47 ശതമാനം തദ്ദേശീയ ഇന്ത്യക്കാർ, 31.73 ശതമാനം ഏഷ്യക്കാർ, 0.93 ശതമാനം പസിഫിക് ദ്വീപുവാസികൾ, 4.36 ശതമാനം മറ്റുവർഗ്ഗങ്ങൾ എന്നിങ്ങനെയാണ് ജനങ്ങളുടെ വംശീയമായ തരം തിരിക്കൽ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.