അലാസ്ക
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
അലാസ്ക(/əˈlæskə/ ⓘ) അമേരിക്കൻ ഐക്യനാടുകളിലെ നാൽപ്പത്തിയൊമ്പതാം സംസ്ഥാനമാണ്. രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറെ അറ്റത്തായി ഭൂവിസ്തൃതിയനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ സംസ്ഥാനവും ഇതു തന്നെ. എന്നാൽ ജനവാസ്യയോഗ്യമായ പ്രദേശങ്ങൾ കുറവായതിനാൽ ജനസംഖ്യയനുസരിച്ച് നാൽപ്പത്തിയേഴാം സ്ഥാനമേ ഇതിനുള്ളൂ. അമേരിക്കയുടെ പ്രധാന ഭൂപ്രദേശത്തുനിന്നു മാറി സ്ഥിതി ചെയ്യുന്ന രണ്ടു സംസ്ഥാനങ്ങളിലൊന്നാണിത്. മുഖ്യപ്രദേശത്തു നിന്നും 800 കിലോമീറ്ററോളം അകലെയാണ് അലാസ്കയുടെ സ്ഥാനം. അമേരിക്കയേക്കാൾ ഈ പ്രദേശത്തിന് ഭൂമിശാസ്ത്രപരമായ സാമീപ്യം കാനഡയോടും റഷ്യയോടുമാണ്. മുഴുവൻ ഐക്യനാടുകളുടേയും ഏകദേശം അഞ്ചിലൊന്നു വരും അലാസ്ക സംസ്ഥാനത്തിൻറെ മാത്രം വ്യാസം. ഏതാണ്ട് ടെക്സാസിനേക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്.
Remove ads
ചരിത്രം
റഷ്യൻ സാമ്രാജ്യത്തിനുവേണ്ടി ജോലി ചെയ്തിരുന്ന ഡാനിഷ് പര്യവേക്ഷകനായ വിറ്റസ് ബെറിംഗ് ആണ് എ.ഡി. 1741 ൽ സൈബീരിയയിൽ നിന്നുള്ള നീണ്ട യാത്രക്കിടയിൽ ആദ്യമായി ഈ വൻകരയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ യൂറോപ്പുകാരൻ. റഷ്യയുടെ 55 മൈൽ കിഴക്കായി ഈ അമേരിക്കൻ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. റഷ്യൻ തിമിംഗില വേട്ടക്കാരും റഷ്യൻ മൃദു രോമ വ്യവസായികളുമാണ് ഇവിടെ അധിവാസം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യൻമാർ. ഇവരുടെ ആദ്യത്തെ കുടിയേറ്റ കേന്ദ്രം കൊഡയ്ക് ദ്വീപിൽ 1784 ൽ സ്ഥാപിക്കപ്പെട്ടു. റഷ്യക്കാർ എത്തുന്ന കാലത്ത് അലാസ്കയിൽ ആദിമ നിവാസികളുടേതായ മൂന്നു പ്രധാന വിഭാഗങ്ങൾ ഇവിടെയുണ്ടായിരുന്നു. എസ്കിമോകൾ, അല്യൂട്സ് (Aleuts), നേറ്റീവ് ഇന്ത്യൻസ് എന്നീ വിഭാഗങ്ങളായിരുന്നു അവ.
Remove ads
പദോൽപത്തി ശാസ്ത്രം
"അലാസ്ക" (Аляска) എന്ന പേര് അവതരിച്ചത് റഷ്യൻ കൊളോണിയൽ കാലത്തായിരുന്നു. ഈ പദം അല്യൂട്ട് ഭാക്ഷയിൽ നിന്നാണ്. അല്യൂട്ടുകൾ അർദ്ധദ്വീപിനെ സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിച്ചു വന്നിരുന്നു.
ഭൂമിശാസ്ത്രം




അലാസ്ക സംസ്ഥാനത്തു മാത്രമായി 3 മില്യൺ ചെറുതും വലുതുമായ തടാകങ്ങളും അതുപോലെ സജീവമായതും അല്ലാത്തതുമായ 29 അഗ്നിപർവ്വതങ്ങളുമുണ്ട്. ആർട്ടിക് സമുദ്രം, പസഫിക് സമുദ്രം, ബറിംഗ് കടൽ എന്നിങ്ങനെ 3 വ്യത്യസ്ത സമുദ്രതീരങ്ങളുളള ഏക സംസ്ഥാനമാണ് അലാസ്ക. സമുദ്രതീരം 33,000 മൈൽ ദൂരത്തിൽ പരന്നു കിടക്കുന്നു. അലാസ്കയിൽ 24 മണിക്കൂറൂം സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളും അതുപോലെതന്നെ 24 മണിക്കൂർ സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളുമുണ്ട്. അലാസ്കയിലെ 20,320 അടി ഉയരമുള്ള മക്കിൻലെ പർവ്വതമാണ് വടക്കേ അമേരിക്കയിലെ (Mount McKinley) ഏറ്റവും വലിയ പർവ്വതം.
1959-ൽ ആണു അലാസ്കയ്ക്ക് സംസ്ഥാനപദവി ലഭിച്ചത്. ജുന്യൂ നഗരമാണ് തലസ്ഥാനം. 1867 വരെ അലാസ്ക റഷ്യയുടെ ഭാഗമായിരുന്നു. ആ വർഷം 1867 മാർച്ച് 30 ന് 7.2 മില്ല്യൺ യു.എസ്. ഡോളർ വിലയ്ക്ക് (ഏകദേശം ഏക്കറിന് 2 സെന്റ് മൂല്യം കണക്കാക്കി) അലാസ്ക റഷ്യയിൽ നിന്നും യു.എസ്.വാങ്ങുകയായിരുന്നു. 1959-ൽ സംസ്ഥാനപദവി ലഭിക്കുംവരെ ഇത് ഒരു കേന്ദ്രഭരണപ്രദേശമായി തുടർന്നു.
അലാസ്ക അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഭൂവിസ്തൃതിയുള്ള സംസ്ഥാനമാണ്. വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വ്ടക്കു പടിഞ്ഞാറൻ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഇതിന്റെ കിഴക്കുഭാഗത്ത് കാനഡയും, വടക്കു ഭാഗത്ത് ആർട്ടിക്ക് മഹാസമുദ്രവും, പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ പസിഫിക്ക് മഹാസമുദ്രവും, പടിഞ്ഞാറു മാറി ബെറിങ്ങ് കടലിടുക്കിന്ന് കുറുകെ റഷ്യയും നിലകൊള്ളുന്നു. 698,473-ത്തോളം അലാസ്ക നിവാസികളിൽ ഏകദേശം പകുതിപേരും ആങ്കറേജ് മെട്രൊപൊലിറ്റൻ പ്രദേശത്ത് താമസിക്കുന്നു. 2009-ലെ കണക്കനുസരിച്ച് അലാസ്കയാണ് യു.എസിലെ ഏറ്റവും ജനസാന്ദൃത കുറഞ്ഞ സംസ്ഥാനം.
കാലാവസ്ഥ


Remove ads
ജനസംഖ്യാപരമായ കണക്കുകൾ
ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം അലാസ്കയിലെ മൊത്തം ജനസംഖ്യ ജൂലൈ 1, 2015 ൽ 738,432 ആണ്. 2010 ലെ യു.എസ്. സെൻസസ് നടന്നതിനു ശേഷമുള്ള വർഷങ്ങളിൽ ഒരു 3.97 ശതമാനം വർദ്ധനയുണ്ടായിട്ടുണ്ട്.
Remove ads
സംസ്ഥാന പ്രതിരൂപങ്ങൾ

- പ്രമാണവാക്യം : നോർത്ത് ടു ഫ്യൂച്ചർ
- ഇരട്ടപ്പേര് : "The Last Frontier" or "Land of the Midnight Sun" or "Seward's Icebox"
- സംസ്ഥാന പക്ഷി : willow ptarmigan, adopted by the Territorial Legislature in 1955. It is a small (15–17 ഇഞ്ച് or 380–430 മി.മീ) Arctic grouse that lives among willows and on open tundra and muskeg. Plumage is brown in summer, changing to white in winter. The willow ptarmigan is common in much of Alaska.
- സംസ്ഥാന മത്സ്യം : കിങ്ങ് സാൽമൺ, adopted 1962.
- സംസ്ഥാന പുഷ്പം : wild/native Forget-me-not, adopted by the Territorial Legislature in 1917.[9] It is a perennial that is found throughout Alaska, from Hyder to the Arctic Coast, and west to the Aleutians.
- സംസ്ഥാന ഫോസിൽ : വൂളി മാമത്ത്, adopted 1986.
- സംസ്ഥാന രത്നം : jade, adopted 1968.
- സംസ്ഥാന ഷഡ്പദം: four-spot skimmer dragonfly, adopted 1995.
- സംസ്ഥാന കര സസ്‌തനജീവി : മൂസ്, adopted 1998.
- സംസ്ഥാന സമുദ്ര സസ്തനി : bowhead whale, adopted 1983.
- സംസ്ഥാന ലോഹം : സ്വർണ്ണം, adopted 1968.
- സംസ്ഥാന ഗാനം : "Alaska's_Flag"
- സംസ്ഥാന സ്പോര്സ് : ഡോഗ് മഷിംഗ്, adopted 1972.
- സംസ്ഥാന മരം : സിറ്റ്ക സ്പ്രൂസ്, adopted 1962.
- സംസ്ഥാന നായ : Alaskan_Malamute, adopted 2010.[10]
- സംസ്ഥാന മണ്ണ് : തനാന,[11] adopted unknown.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads