From Wikipedia, the free encyclopedia
ഇന്ത്യയിലെ ഝാർഖണ്ഡ് സംസ്ഥാനത്തെ ഭരണത്തലവൻ ആണ് ഝാർഖണ്ഡ് മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ സംസ്ഥാന ഗവർണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണ്ണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല[1].
ഝാർഖണ്ഡ് മുഖ്യമന്ത്രി
| |
---|---|
നിയമിക്കുന്നത് | ഝാർഖണ്ഡ് ഗവർണർ |
പ്രഥമവ്യക്തി | ബാബുലാൽ മറാൻഡി |
അടിസ്ഥാനം | 15 നവംബർ 2000 |
2000 നവംബർ 15 നു സംസ്ഥാനം രൂപീകരിച്ചതുമുതൽ ആറു പേർ ഇതുവരെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. ആദ്യ മുഖ്യമന്ത്രി ബാബുലാൽ മറാൻഡി ആയിരുന്നു. ഏറ്റവും കൂടുതൽ കാലം സ്ഥാനം വഹിച്ച അർജുൻ മുണ്ഡ പക്ഷെ ഇതുവരെ ഒരു മുഴുവൻ ഭരണകാലവും ഈ സ്ഥാനത്തിരുന്നിട്ടില്ല. ഷിബു സോറനും മകൻ ഹേമന്ത് സോറനും മുഖ്യമന്ത്രിമാരായിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥി ആയിരുന്ന മധു കോഡയും ഝാർഖണ്ഡ് മുഖ്യമന്ത്രി ആയിട്ടുണ്ട്[2] . മൂന്നു സമയങ്ങളിലായി ഝാർഖണ്ഡ് രാഷ്ട്രപതി ഭരണവും ഉണ്ടായി. ഇപ്പോൾ ഹേമന്ത് സോറനാണ് ഝാർഖണ്ഡ് മുഖ്യമന്ത്രി.
ഭാരതീയ ജനതാ പാർട്ടി ഝാർഖണ്ഡ് മുക്തി മോർച്ച സ്വതന്ത്രൻ N/A (രാഷ്ട്രപതി ഭരണം) | |||||||
---|---|---|---|---|---|---|---|
No.[lower-roman 1] | പേര് | ചിത്രം | ഭരണകാലം (ദൈർക്യം) |
പാർട്ടി[lower-roman 2] | അസംബ്ലി (തിരഞ്ഞെടുപ്പ്) |
Ref. | |
1 | ബാബുലാൽ മറാണ്ഡി | 15 നവംബർ 2000 – 18 മാർച്ച് 2003 (2 വർഷങ്ങൾ, 4 മാസങ്ങൾ 3 ദിവസങ്ങൾ) | ഭാരതീയ ജനതാ പാർട്ടി | ആദ്യ/ഇടക്കാല അസംബ്ലി[lower-roman 3] (2000 election) | [4] | ||
2 | അർജുൻ മുണ്ഡ | 18 മാർച്ച് 2003 – 2 മാർച്ച് 2005 (1 വർഷം, 11 മാസങ്ങൾ 12 ദിവസങ്ങൾ) | [5] | ||||
3 | ഷിബു സോറൻ | 2 മാർച്ച് 2005 – 12 മാർച്ച് 2005 (10 ദിവസങ്ങൾ) | ഝാർഖണ്ഡ് മുക്തി മോർച്ച | രണ്ടാം അസംബ്ലി (2005 election) | [6] | ||
(2) | അർജുൻ മുണ്ഡ | 12 മാർച്ച് 2005 – 19 സെപ്റ്റംബർ 2006 (1 വർഷം, 6 മാസങ്ങൾ 7 ദിവസങ്ങൾ) | ഭാരതീയ ജനതാ പാർട്ടി | [7] | |||
4 | മധു കോഡ | 19 സെപ്റ്റംബർ 2006 – 27 ആഗസ്ത് 2008 (1 വർഷം, 11 മാസങ്ങൾ 8 ദിവസങ്ങൾ) | സ്വതന്ത്രൻ | [8] | |||
(3) | ഷിബു സോറൻ | 27 ആഗസ്ത് 2008 – 19 ജനുവരി 2009 (4 മാസങ്ങൾ 23 ദിവസങ്ങൾ) | ഝാർഖണ്ഡ് മുക്തി മോർച്ച | [9] | |||
– | ഒഴിവ്[lower-roman 4] (രാഷ്ട്രപതി ഭരണം) | 19 ജനുവരി 2009 – 30 ഡിസംബർ 2009 (11 മാസങ്ങൾ 11 ദിവസങ്ങൾ) | N/A | [11] | |||
(3) | ഷിബു സോറൻ | 30 ഡിസംബർ 2009 – 1 ജൂൺ 2010 (5 മാസങ്ങൾ 2 ദിവസങ്ങൾ) | ഝാർഖണ്ഡ് മുക്തി മോർച്ച | മൂന്നാം അസംബ്ലി (2009 election) | [12] | ||
– | ഒഴിവ്[lower-roman 4] (രാഷ്ട്രപതി ഭരണം) | 1 ജൂൺ 2010 – 11 സെപ്റ്റംബർ 2010 (3 മാസങ്ങൾ 10 ദിവസങ്ങൾ) | N/A | [13] | |||
(2) | അർജുൻ മുണ്ഡ | 11 സെപ്റ്റംബർ 2010 – 18 ജനുവരി 2013 (2 വർഷങ്ങൾ, 4 മാസങ്ങൾ 7 ദിവസങ്ങൾ) | ഭാരതീയ ജനതാ പാർട്ടി | [14] | |||
– | ഒഴിവ്[lower-roman 4] (രാഷ്ട്രപതി ഭരണം) | 18 ജനുവരി 2013 – 13 ജൂലൈ 2013 (5 മാസങ്ങൾ 25 ദിവസങ്ങൾ) | N/A | [15] | |||
5 | ഹേമന്ത് സോറൻ | 13 ജൂലൈ 2013 – 28 ഡിസംബർ 2014 (1 വർഷം, 5 മാസങ്ങൾ 15 ദിവസങ്ങൾ) | ഝാർഖണ്ഡ് മുക്തി മോർച്ച | [16] | |||
6 | രഘുബർ ദാസ് | 28 ഡിസംബർ 2014 – 28 December 2019 (5 വർഷങ്ങൾ 1 ദിവസം) | ഭാരതീയ ജനതാ പാർട്ടി | നാലാം അസംബ്ലി (2014 election) | [17] | ||
(5) | ഹേമന്ത് സോറൻ | 29 December 2019 – present (4 വർഷങ്ങൾ, 8 മാസങ്ങൾ 19 ദിവസങ്ങൾ) | ഝാർഖണ്ഡ് മുക്തി മോർച്ച | അഞ്ചാം അസംബ്ലി (2019 election) |
[18] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.